അട്ടിമറി മുന്നേറ്റവുമായി ഷാനിമോള്‍ ഉസ്മാനും വി.കെ പ്രശാന്തും
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ ആദ്യറൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോള്‍ അട്ടിമറി മുന്നേറ്റവുമായി മുന്നേറുന്നത് അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനും വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തും.
എല്‍.ഡി.എഫിന്റെ ഏക സിറ്റിങ് സീറ്റായ അരൂരില്‍ ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് ഷാനിമോള്‍ ലീഡ് ചെയ്യുന്നത്. എല്‍.ഡി.എഫിന് സ്വാധീനമുള്ള പഞ്ചായത്തുകളാണ് ആദ്യഘട്ടത്തില്‍ എണ്ണിയത് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും അരൂരില്‍ ഷാനിമോള്‍ക്ക് ലീഡ് നേടാനായിരുന്നു.
വട്ടിയൂര്‍ക്കാവില്‍ 1700 വോട്ടുകള്‍ക്കാണ് ഇടത് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് മുന്നേറുന്നത്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷിന്റെ വോട്ട് പകുതിയിലും താഴെയായി കുറഞ്ഞിട്ടുണ്ട്. യു.ഡി.എഫിന് കഴിഞ്ഞ തവണ നാലായിരത്തോളം വോട്ടുണ്ടായിരുന്നിടത്തു നിന്നും അത് മൂവായിത്തോളമായി കുറഞ്ഞിട്ടുണ്ട്. മണ്ഡലം എല്‍.ഡി.എഫി തിരിച്ചുപിടിക്കും എന്ന സാധ്യതയാണ് ആദ്യഘട്ട ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."