സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിനു രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: പകര്‍ച്ചപ്പനി പ്രതിരോധ നടപടികളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിനു പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനം. പനി നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും ഗുരുതരമായ വീഴ്ചവരുത്തിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ആരോപിച്ചു. മഴക്കാലത്തിനു മുന്‍പ് ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലുണ്ടണ്ടായ വീഴ്ചയുടെ പരിണിതഫലമായാണ് പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്നതെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷി യോഗങ്ങളിലേക്ക് ആര്.എസ്.പിയെയും ജെ.ഡി.യുവിനെയും ക്ഷണിക്കുന്നില്ല.
ഇരു കക്ഷികള്‍ക്കും പാര്‍ലമെന്റില്‍ പ്രാതിനിധ്യമുണ്ടണ്ട്. ഇതു കണക്കിലെടുത്ത് ഇവരെയും യോഗങ്ങളില്‍ പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."