ആന്‍ഫീല്‍ഡ് അക്രമം: റോമ 1,30,000 യൂറോ സംഭാവന നല്കി
ലണ്ടന്‍: കഴിഞ്ഞ സീസണിലെ ചാംപ്യന്സ്ലീഗ് മത്സരങ്ങള്‍ക്കിടെ ആരാധകരുടെ അക്രമത്തില്‍ പരുക്കേറ്റയാളുടെ ചികിത്സക്ക് എ.എസ് റോമ ക്ലബ് 1,30,000 യൂറോ (1,06,52,228.10 ഇന്ത്യന്‍ രൂപ) സംഭാവന നല്കി.
ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിനിടെയായിരുന്നു റോമയുടെ ആരാധകരുടെ അക്രമത്തില്‍ 53 കാരനായ അയര്‍ലന്റ് സ്വദേശി സീന്‍ കോക്സിന്റെ തലച്ചോറിന് ഗുരുതരപരുക്കേറ്റത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് കോക്സിന്റെ എല്ലാ ചികിത്സാ ചെലവുകളും ക്ലബ് വഹിക്കുമെന്ന് കോക്സിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും സന്ദര്‍ശിച്ച് ക്ലബ് അധികൃതര്‍ വാഗ്ദാനം നല്കി. ക്ലബിന് പുറമെ എ.എസ് റോമയുടെ ചെയര്മാന് ജിം പല്ലോട്ട 50,000 യുറോയും (40,97,010.81 ഇന്ത്യന്‍ രൂപ) സംഭാവന ചെയ്തിട്ടുണ്ട്.
കോക്സിന്റെ ചികിത്സക്കായി കഴിയാവുന്നതെല്ലാം ചെയ്യുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ഇത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലിവര്‍പൂള്‍ പരിശീലകന് ജര്‍ഗന്‍ ക്ലോപ്പും കോക്സിന്റെ ചികിത്സക്കായി 5000 യൂറോ (4,09,701.08 ഇന്ത്യന്‍ രൂപ) സംഭാവന ചെയ്തിരുന്നു. കോക്സിനെ അക്രമിച്ചവരെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."