HOME
DETAILS
MAL
അഡീഷനല്‍ ചീഫ് സെക്രട്ടറി ഇന്ന് ചെമ്പനോട വില്ലേജില്‍
backup
June 23 2017 | 19:06 PM
കോഴിക്കോട്: കര്ഷകന് ആത്മഹത്യ ചെയ്യാനിടയായതിന്റെ പശ്ചാത്തലത്തില്‍ റവന്യു വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന് ചെമ്പനോട വില്ലേജ് ഓഫിസില്‍ ഇന്ന് റവന്യു സംബന്ധമായ പരാതികള്‍ കേള്‍ക്കും.
രാവിലെ 11 മുതല്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം. ജില്ലാ കലക്ടര്‍ യു.വി ജോസ്, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിലും അഡീഷനല്‍ ചീഫ് സെക്രട്ടറി പങ്കെടുക്കും. യോഗത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."