HOME
DETAILS
MAL
ബി.ബി.എ വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായതായി പരാതി
backup
August 05 2016 | 23:08 PM
കണ്ണൂര്‍: സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനു വിധേയനായ ബി.ബി.എ വിദ്യാര്‍ഥിയെ പരുക്കുകളോടെ കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തളിപ്പറമ്പ് സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി മാട്ടൂല്‍ സൗത്തിലെ വി.കെ റജാസ്(18)നാണു പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കോളജ് കവാടത്തില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികളാണ് റാഗ് ചെയ്തത്. ഇരുമ്പു പൈപ്പ് കൊണ്ട് കാലിന് അടിച്ചുപരുക്കേല്പ്പിക്കുകയും വയറിനും ദേഹമാസകലം മര്‍ദിക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാംവര്‍ഷ ബി.ബി.എ, ബി.ബി.എം വിദ്യാര്‍ഥികളായ സമീല്‍, സിയാദ്, ഷമ്മാസ്, ഷാഹിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ 15ഓളം പേരാണ് ആക്രമിച്ചതെന്നു റജാസ് തളിപ്പറമ്പ് പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."