HOME
DETAILS

ചുങ്കം കവലയില്‍ വീണ്ടും അപകടം

  
backup
June 23 2017 | 19:06 PM

%e0%b4%9a%e0%b5%81%e0%b4%99%e0%b5%8d%e0%b4%95%e0%b4%82-%e0%b4%95%e0%b4%b5%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82

നെടുമ്പാശ്ശേരി:  കുന്നുകര ചെങ്ങമനാട് പഞ്ചായത്തുകളുടെ അതിര്‍ത്തിയായ ചുങ്കം കവലയില്‍ വീണ്ടും അപകടം. ഇന്നലെയും നിയന്ത്രണം വിട്ട കാര്‍ പീടികപറമ്പില്‍ അബ്ദുള്‍ അസീസിന്റെ  പലചരക്ക് കടയിലേക്ക് ഇടിച്ചുകയറി.  ഒരാഴ്ച്ചക്കിടെ ഇത് രണ്ടാം തവണയാണ് നിയന്ത്രണംവിട്ട വാഹനം ഈ കടയിലേക്ക് ഇടിച്ചു കയറുന്നത്.
നോര്‍ത്ത് പറവൂരില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള പ്രധാന റോഡിലാണ് അപകടം തുടര്‍ക്കഥയായിരിക്കുന്നത്. ഇരുപതിലേറെ തവണയാണ് അസീസിന്റെ കട നിയന്ത്രണം വിട്ടു വരുന്ന വാഹനങ്ങള്‍ തകര്‍ത്തത്. ഈ റോഡ് അധികം പരിചയമില്ലാത്ത വാഹനങ്ങളാണ് ഈ ഭാഗത്ത് എത്തുമ്പോള്‍ പെട്ടെന്ന് നിയന്ത്രണം വിടുന്നത്. വടക്കന്‍ കേരളത്തില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്.
ഈ ഭാഗത്ത് കുത്തനെയുള്ള വളവാണ്. എന്നാല്‍ വര്‍ഷങ്ങളായി അപകടങ്ങള്‍ പതിവായിട്ടും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാനോ, അപകടം തടയുന്നതിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനോ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇനിയും തയ്യാറായിട്ടില്ല. ഈ റോഡില്‍ തെക്കേ അടുവാശ്ശേരി മുതല്‍ ചുങ്കം കവല വരെ ഏകദേശം ഒരു കിലോമീറ്ററോളം ദൂരം കാര്യമായ വളവ് ഇല്ലാത്ത നേരെയുള്ള റോഡാണ്. ഇതിലൂടെ രാത്രിയില്‍ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ പെട്ടെന്നുള്ള വളവ് കാണുമ്പോള്‍ നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് ഇടിച്ചു കയറുകയാണ് ചെയ്യുന്നത്.ഇവിടെ ബ്ലിങ്കിംഗ് ലൈറ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ കാലങ്ങളായി ആവശ്യപ്പെട്ടുവരികയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്. സര്‍ക്കാര്‍ തലത്തില്‍ നിന്നും നീതി ലഭിക്കാതായപ്പോള്‍ തന്റെ കട സംരക്ഷിക്കാന്‍ സ്വന്തം ചിലവില്‍ കടയ്ക്ക് മുന്നില്‍ അസീസ് കനമുള്ള ഇരുമ്പ് കാലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച ഈ കാലുകളും തകര്‍ത്താണ് വാഹനം ഇടിച്ചുകയറിയത്. എന്നാല്‍ ഇന്നലെ ഇരുമ്പ് കാലുകള്‍ക്കും അപ്പുറം കടയുടെ ഷട്ടര്‍ ഇടിച്ചു തകര്‍ത്ത് അകത്ത് ഉണ്ടായിരുന്ന അലമാര അടക്കം അപകടത്തില്‍ തകരുകയായിരുന്നു. ഇപ്പോള്‍ തന്റെ ജീവനും ഏക ഉപജീവന മാര്‍ഗവും സംരക്ഷിക്കുവാന്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അസീസ്. പൊതുമരാമത്ത് പറവൂര്‍ ഡിവിഷന് കീഴിലാണ് ഈ റോഡ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജി. സുധാകരനെ വീട്ടിലെത്തി കണ്ട് കെ.സി വേണുഗോപാല്‍; ആരോഗ്യ വിവരം തിരക്കാന്‍ വന്നതെന്ന് ജി

Kerala
  •  13 days ago
No Image

സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില; മുരുങ്ങയ്ക്ക കിലോ 500 രൂപയും വെളുത്തുള്ളിക്ക് 380 രൂപയും

Kerala
  •  13 days ago
No Image

ഉത്തരാഖണ്ഡില്‍ മുസ്‌ലിം പള്ളി പൊളിക്കാന്‍ മഹാപഞ്ചായത്ത്; ജില്ലാ ഭരണകൂടത്തിന്റെ അനുമതി, അനുവദിച്ചത് വര്‍ഗീയ പ്രസ്താവന നടത്തരുതെന്ന വ്യവസ്ഥയോടെയെന്ന് 

National
  •  13 days ago
No Image

2034 ലോകകപ്പ്: സഊദിയില്‍ തന്നെ; പ്രഖ്യാപനം 11ന്, പടിഞ്ഞാറന്‍ മാധ്യമങ്ങളുടെ മനുഷ്യാവകാശ ആരോപണം ഫിഫ പരിഗണിച്ചില്ല; സഊദി നേടിയത് റെക്കോഡ് റേറ്റിങ്

Saudi-arabia
  •  13 days ago
No Image

ഡോളറിനെ തഴയാന്‍ നോക്കണ്ട, തഴഞ്ഞാല്‍ 'മുട്ടന്‍ പണി' തരുമെന്ന് ഇന്ത്യയുള്‍പെടെ രാജ്യങ്ങള്‍ക്ക് ട്രംപിന്റെ മുന്നറിയിപ്പ്

International
  •  14 days ago
No Image

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തുമെന്ന് സര്‍ക്കാര്‍

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍; ചെന്നൈയില്‍ നാലു മരണം

Weather
  •  14 days ago
No Image

UAE Weather Updates: ഇന്ന് മഴ പ്രതീക്ഷിക്കുന്നു; കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ് 

uae
  •  14 days ago
No Image

കൊച്ചിയിലെ തീപിടിത്തം: ഗോഡൗണ്‍ പ്രവര്‍ത്തിച്ചത് അഗ്നിരക്ഷാ നിയന്ത്രണ മാര്‍ഗങ്ങളില്ലാതെ

Kerala
  •  14 days ago
No Image

കൊച്ചിയില്‍ വന്‍ തീപിടിത്തം: കടകളും വാഹനങ്ങളും കത്തിനശിച്ചു

Kerala
  •  14 days ago