സംവരണം: ട്രെയിന്‍ തടഞ്ഞ് ജാട്ട് സമരം
ജയ്പൂര്‍: ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് രാജസ്ഥാനില്‍ ജാട്ട് സമുദായത്തിന്റെ ട്രെയിന്‍ തടയല്‍ സമരം. ഭാരത്പൂര്‍ ജില്ലയില്‍ മഥുര-ആല്‍വാര്‍ റെയില്‍വേയിലും ധോല്‍പൂരിലും ഭാരത്പൂരിലുമാണ് സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞത്.
ജാട്ട് സംവരണ വിഷയത്തില്‍ സംസ്ഥാന ഒ.ബി.സി കമ്മിഷന് മുഖ്യമന്ത്രി വസുന്ധരെ രാജെക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച പശ്ചാത്തലത്തിലാണ് പുതിയ സമരം. റെയില്‍വേ ട്രാക്കുകള്‍ തടഞ്ഞ് സമരക്കാര്‍ പ്രതീകാത്മകമായി 'മഹാപഞ്ചായത്ത് ' സംഘടിപ്പിച്ചു. കോണ്‍ഗ്രസ് എം.എല്‍.എ വിശ്വേന്ദ്ര സിങ് ആണ് സമരത്തിനു നേതൃത്വം നല്‍കിയത്.
ഇന്നലെ രാവിലെയാണ് ഒ.ബി.സി കമ്മിഷന് ചെയര്മാന് ജിതേന്ദ്ര ഗോയല്‍ ജയ്പൂരിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തി റിപ്പോര്‍ട്ട് കൈമാറിയത്. പഞ്ചായത്ത്, ഗ്രാമീണ വികസന മന്ത്രി രാജേന്ദ്ര റാത്തോഡും സാമൂഹിക നീതി മന്ത്രി അരുണ്‍ ചതുര്‍വേദിയും ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."