ബലാത്സംഗം ചെയ്തവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട സ്ത്രീയോട് എസ്.ഐ ലൈംഗികബന്ധം ആവശ്യപ്പെട്ടു
രാംപൂര്‍: പീഡകരില്‍നിന്ന് രക്ഷതേടിപ്പോയ സ്ത്രീക്ക് പൊലിസില്‍ നിന്നും രക്ഷയില്ല. ഉത്തര്‍പ്രദേശില്‍ രാംപൂര്‍ സ്വദേശിയായ 37കാരിയാണ് തന്നെ നിരന്തരം പീഡിപ്പിക്കുകയും ശല്യംചെയ്തുകൊണ്ടിരിക്കുകയും ചെയ്തവര്‍ക്കെതിരേ പരാതിയുമായി രാംപൂരിലെ ഗഞ്ച് പൊലിസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍, പ്രതികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെങ്കില്‍ താനുമായി ലൈംഗികബന്ധത്തിനു തയാറാകണമെന്നായിരുന്നു എസ്.ഐ ജയപ്രകാശ് സിങ്ങിന്റെ മറുപടി.
തനിക്കു ചുറ്റും പീഡകര്‍ റോന്തുചുറ്റുകയാണെന്നും ജീവനു ഭീഷണിയുണ്ടെന്നും കാണിച്ചാണ് യുവതി പൊലിസിനെ സമീപിച്ചത്. എന്നാല്‍, പ്രതികളെ പിടികൂടാന്‍ ആദ്യം താനുമായി ലൈംഗികബന്ധത്തിനു തയാറാകണമെന്ന് എസ്.ഐ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് സ്ത്രീ വിസമ്മതിച്ചപ്പോള്‍ ഇയാള്‍ കേസ് അവസാനിപ്പിക്കുകയായിരുന്നു.
വീണ്ടും ഉദ്യോഗസ്ഥനെ സമീപിച്ചപ്പോഴും ഇതേ ആവശ്യം തന്നെ അയാള്‍ ഉയര്‍ത്തി. ഇത്തവണ സ്ത്രീ ശബ്ദം റെക്കോര്‍ഡ് ചെയ്തിരുന്നു.
തുടര്‍ന്ന് ഈ ശബ്ദരേഖയുമായി എസ്.പിയെ സമീപിച്ചു. എസ്.ഐക്കെതിരേ അഡിഷനല്‍ പൊലിസ് സൂപ്രണ്ട് ശുദ്ധ സിങ് അന്വേഷണം പ്രഖ്യാപിച്ചു.
പല തവണ കൂട്ടബലാത്സംഗത്തിനിരയായിരുന്നതായി സ്ത്രീ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."