വാഹനപരിശോധന 166 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
പട്ടാമ്പി: ജോയിന്റ് ആര്.ടി.ഒ, പൊലിസ്, തൃശൂര്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് എന്നിവ സംയുക്തമായി വാഹന പരിശോധന നടത്തി. നിയമം ലംഘിച്ചതിന് 166 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 43,000 രൂപ പിഴ ഈടാക്കി.
ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിച്ച 47 പേരെ പിടികൂടി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 28 പേര്‍ക്കെതിരേയും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത മൂന്നു പേര്‍ക്കെതിരേയും നടപടി സ്വീകരിച്ചു. നിയമ വിരുദ്ധമായി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ഏഴ് വാഹനങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. രജിട്രേഷന് കാലാവധി തീര്‍ന്ന രണ്ടു വാഹനങ്ങളും അമിത വേഗതയില്‍ വാഹനമോടിച്ച അഞ്ചു പേരെയും പിടികൂടി.
നികുതി അടയ്ക്കാത്ത 11 വാഹനങ്ങളും ഇന്‍ഷുറന്‍സ് ഇല്ലാത്ത ഒന്‍പതു വാഹനങ്ങളും പിടികൂടി.
സീറ്റ് ആള്‍ട്രേഷന്‍ നടത്തിയ ഒരു കോണ്ട്രാക്റ്റ് ഗ്യാരേജ് വാഹനം പിടികൂടി. ഹാന്‍ഡ് ബ്രെയ്ക്ക് ഇല്ലാത്ത രണ്ട് ബസുകളും അമിത ഭാരം കയറ്റിയ ഒരു വാഹനവും പരിശോധനയില്‍ പിടികൂടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."