ആദംപൂര്‍ തൂത്തുവാരാനുള്ള ശ്രമം ഫലം കണ്ടില്ല; ഹരിയാനയില്‍ ബി.ജെ.പിക്ക് തിരിച്ചടി
ചണ്ഡിഗഡ്:ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രം പിടിച്ചെടുക്കാനുള്ള ബി.ജെ.പി ശ്രമവും ഫലം കണ്ടില്ല. ടിക് ടോക് താരം സൊനാലി ഫോഗട്ടിനെ പിന്തള്ളി ഹരിയാന മുന്‍ മുഖ്യമന്ത്രി ഭജന്‍ ലാലിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കുല്‍ദീപ് ബിഷ്‌ണോയി ആദംപൂര്‍ മണ്ഡലത്തില്‍ വമ്പിച്ച പ്രകടനം കാഴ്ചവച്ച് മുന്നേറി.
ജനശ്രദ്ധ നേടിയെടുക്കാന്‍ വേണ്ടി ടിക്‌ടോക് താരത്തെ ഇറക്കിയ ബി.ജെ.പിയുടെ തന്ത്രപരമായ ശ്രമമാണ് ഫലം കാണാതെപോയത്. ടിക് ടോകില്‍ മാത്രം ഒന്നരലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള സൊനാലിയിലൂടെ കോണ്‍ഗ്രസ് കോട്ടയായ ആദംപൂര്‍ തൂത്തുവാരാനായിരുന്നു ബി.ജെ.പിയുടെ ശ്രമം.ഹരിയാനരാജസ്ഥാന്‍ ബോര്‍ഡറിലുള്ള ആദംപൂര്‍ മണ്ഡലത്തില്‍ വര്‍ഷങ്ങളായി ബിഷ്‌ണോയി കുടുംബമാണ് വിജയിച്ചു വരുന്നത്.
സ്പീക്കര്‍ കന്‍വാര്‍പല്‍ ഗജ്ജാര്‍, ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യൂ, സുഭാഷ് ബാരല, കൃഷ്ണലാല്‍ തന്‍വാര്‍, ഒ പി ധന്‍കര്‍, ബിജെപി മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായ കവിതാ ജെയിന്‍ തുടങ്ങിയ വിജയപ്രതീക്ഷ നിലനിര്‍ത്തിയിരുന്ന സ്ഥാനാര്‍ത്ഥികളെല്ലാം പിന്നിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."