റിപബ്ലിക് ടി.വി തന്നെ വേട്ടയാടുന്നതായി എസ്.പി ഉദയകുമാര്‍
ചെന്നൈ: റിപബ്ലിക് ടി.വി തന്നെയും കുടുംബത്തെയും വേട്ടയാടുന്നതായി കൂടങ്കുളം ആണവോര്‍ജ നിലയം വിരുദ്ധ സമര സമിതി നേതാവ് എസ്.പി ഉദയകുമാര്‍. അര്‍ണബ് ഗോസാമിയും റിപബ്ലിക് ടി.വിയുടെ മാധ്യമപ്രവര്‍ത്തകരായ ശ്വേത, സഞ്ജീവ് എന്നിവര്‍ ചേര്‍ന്ന് തനിക്ക് നേരെ നിരന്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ശ്രദ്ധക്ഷണിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് ചന്ദ്രമൗലി കുമാറിന് ഉദയകുമാര്‍ കത്തെഴുതി.
ആണവ നിലയത്തിനെതിരായ സമരത്തിന് ഉദയകുമാര്‍ വിദേശ സഹായം സ്വീകരിക്കുന്നതടക്കമുള്ള ആരോപണങ്ങളുമായി റിപബ്ലിക് ടി.വി സ്റ്റിങ് വാര്‍ത്ത പുറത്തുവിട്ടിരുന്നു.
ഇതിനെതിരേയാണ് ഉദയകുമാറിന്റെ കത്ത്. ചാനല്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ താന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നതാണെന്നും എന്നാല്‍ വീണ്ടും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ചാനല്‍ തനിക്കും കുടുംബത്തിനുമെതിരേ പുറത്തുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ റിപ്പോര്‍ട്ടര്‍ സഞ്ജീവ് തന്റെ പ്രായമായ മാതാപിതാക്കളെ ദ്രോഹിച്ചതായും ഉദയകുമാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."