ഖത്തറില്‍ കുട്ടികള്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശിക്ഷയില്‍ ഇളവു നല്‍കില്ലെന്നു ഗതാഗത വകുപ്പ്
ദോഹ: ഖത്തറില്‍ കുട്ടികള്‍ വാഹനമോടിച്ചു പിടിക്കപ്പെട്ടാല്‍ കുട്ടികളെന്ന നിലയില്‍ ശിക്ഷയില്‍ ഇളവു നല്‍കില്ലെന്നു ഗതാഗത വകുപ്പ്. നിയമ ലംഘകരെ പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കും. ഗതാഗത വകുപ്പ് ബോധവല്‍ക്കരണ വിഭാഗം മേധാവി കേണല്‍ ജാബിര്‍ മുഹമ്മദ് റാഷിദ് ഉദൈബയാണീ വിവരം അറിയിച്ചത്.
സ്കൂളുകളുടെ പരിസരങ്ങളിലാണ് ഇത്തരത്തിലുള്ള നിയമ ലാഘനങ്ങള് അധികവും നടക്കുന്നത്. ലൈസന്‍സില്ലാതെ വാഹനമോടിക്കുന്നത് വലിയ കുറ്റ കൃത്യമാണ്. നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ കുട്ടികളെ ജുവനൈല്‍ പോലീസിലേക്കും പിന്നീട് പബ്ലിക് പ്രോസിക്യഷനിലേക്കും കൈമാറുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
കുട്ടികളുടെ പേരില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്ന പ്രവണതയും കൂടിക്കൊണ്ടിരിക്കുകയാണ്. ചെറിയ റോഡിലൂടെ വാഹനമോടിക്കുന്നതിനു കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ അനുമതി നല്‍കുന്നുമുണ്ട്. റോഡുകളില്‍ തിരക്കില്ലെങ്കിലും സമീപത്ത് താമസിക്കുന്നവര്‍ക്കും റോഡ് ഉപയോഗിക്കുന്നവര്‍ക്കും ഇത് ഭീഷണിയാണ്. രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികള്‍ വാഹനമോടിക്കുകയാണെങ്കില്‍ പോലീസ് പ്രത്യേകം അന്വേഷിക്കുമെന്നും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും കേണല്‍ ഉദൈബ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."