HOME
DETAILS
MAL
ചോക്ലേറ്റ് മിശ്രിതത്തില്‍ സ്വര്‍ണക്കടത്ത്: നെടുമ്പാശ്ശേരിയില്‍ യാത്രക്കാരന് പിടിയില്‍
backup
June 23 2017 | 19:06 PM
നെടുമ്പാശ്ശേരി: ചോക്ലേറ്റ് രൂപത്തിലുള്ള മിശ്രിതത്തില്‍ പൊടിച്ച് ചേര്‍ത്ത് സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി നെടുമ്പാശ്ശേരിയിലെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായി. മുഹമ്മദ് അലി (45) ആണ് പിടിയിലായത്. 37 ലക്ഷം രൂപ വിലവരുന്ന 1219 ഗ്രാം സ്വര്‍ണമാണു ചോക്ലേറ്റ് രൂപത്തിലുള്ള മിശ്രിതത്തില്‍ കലര്‍ത്തി ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ ഒന്പതിനു ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ നെടുമ്പാശ്ശേരിയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."