പാല പോലെ കോന്നിയും: തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു കോണ്‍ഗ്രസെന്നും ആക്ഷേപം
കോന്നി: പാല പോന്നില്ലേ, പിന്നെയല്ലേ കോന്നി എന്ന ഇടതുപക്ഷത്തിന്റെ പ്രചാരണ മുദ്രാവാക്യം സത്യമായിരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ പടലപ്പിണക്കമല്ലേ തോല്‍വിയിലേക്കു വഴി നടത്തിയതെന്ന ചോദ്യമാണ് ഫലം പുറത്തുവന്നശേഷം കോന്നിയിലുയരുന്ന ചോദ്യം.
അതെ. അടൂര്‍ പ്രകാശിന്റെ കുത്തകമണ്ഡലമായിരുന്നു കോന്നി. 1996 മുതല്‍ 2019 വരേ അടൂര്‍ പ്രകാശ് തന്നെ മണ്ഡലം അടക്കി വാണു. അവിടെ നിന്ന് അദ്ദേഹം എം.പിയായി മാറിയപ്പോള്‍ പകരക്കാരനെ നിശ്ചയിക്കാനുള്ള പോരില്‍ പടക്കിറങ്ങിയത് അടൂര്‍ പ്രകാശ് തന്നെയായിരുന്നു. അദ്ദേഹം നിര്‍ദേശിച്ച വ്യക്തിയല്ല സ്ഥാനാര്‍ഥിയായത്.
പകരം വന്ന സ്ഥാനാര്‍ഥിയെ തങ്ങള്‍ക്കുവേണ്ടെന്ന് പത്തോളം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തന്നെ പരസ്യമായി രംഗത്തുവന്നിട്ടും ഡി.സി.സി, കെ.പി.സി.സി നേതൃത്വം അതു ചെവികൊണ്ടില്ല. ഇങ്ങനെയൊക്കെ ചോദിച്ചുവാങ്ങിയ തോല്‍വിയായിരുന്നു കോന്നിയിലേത്. എന്തൊക്കെയായാലും 23 വര്‍ഷത്തെ ചരിത്രം തിരുക്കിയാണ് കോന്നിയില്‍ ഇടതു പതാക ഉയര്‍ന്നു പറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."