HOME
DETAILS
MAL
യു.ഡി.എഫിനു കിട്ടിയത് കനത്ത തിരിച്ചടി: തൊലിപ്പുറത്തെ ചികിത്സകൊണ്ട് കാര്യമില്ലെന്നും സുധീരന്
backup
October 24 2019 | 13:10 PM
തിരുവനന്തപുരം: ഉപ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പ്രകടനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി വി.എം സുധീരന്. യു.ഡി.എഫിന് ലഭിച്ചത് കനത്ത തിരിച്ചടിയാണെന്നും തൊലിപ്പുറത്തെ ചികിത്സകൊണ്ട് എത്രകാലം മുന്നോട്ടു പോകാനാകുമെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെപോയാല്‍ കോണ്‍ഗ്രസിന്റെ കാര്യം ബുദ്ധിമുട്ടിലാകും.
എന്താണ് പാളിച്ചയെന്നും ആരാണ് പ്രശ്നമെന്നും അറിഞ്ഞു പ്രവര്‍ത്തിച്ചേ മതിയാകൂ. രാഷ്ട്രീയത്തില്‍ ഒരു കുറുക്കുവഴികളുമില്ല. പകരം ജനങ്ങളുമായി ബന്ധപ്പെട്ടും അവരുടെ പ്രശ്നങ്ങളറിഞ്ഞും പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."