ജാതിമത സംഘടനകളുടെ തിട്ടൂരങ്ങളെ തകർത്തെറിഞ്ഞ ഇടതുപക്ഷവിജയം : നവയുഗം.
ദമാം: ഇടതുപക്ഷത്തെ തോൽപ്പിക്കാനായി എൻ.എസ്.എസും, ഓർത്തഡോക്‌സ് സഭയും ഉൾപ്പടെയുള്ള ജാതിമത സംഘടനകളും, ശബരിമല വിഷയമുയർത്തി കോൺഗ്രസ്സും ബിജെപിയും മത്സരിച്ചു വർഗ്ഗീയപ്രചാരണം നടത്തിയിട്ടും പാല, മഞ്ചേശ്വരം, കോന്നി, അരൂർ, എറണാകുളം, വട്ടിയൂർക്കാവ് എന്നീ ആറു മണ്ഡലങ്ങളിൽ നടന്ന ഉപതെരെഞ്ഞെടുപ്പുകളിൽ മൂന്ന് സീറ്റുകളിൽ ജയിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞത് കേരള സർക്കാർ നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഫലമായാണെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വിലയിരുത്തി.
മണ്ഡല രൂപീകരണത്തിന് ശേഷം ഇന്നുവരെ ഇടതുപക്ഷം ജയിക്കാത്ത പാല, കോന്നി, വട്ടിയൂർക്കാവ് എന്നിവിടങ്ങളിൽ ജയിയ്ക്കാൻ കഴിഞ്ഞത് ഇടതുപക്ഷസർക്കാരിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. അരൂരും, യു.ഡി.എഫ് കോട്ടയായ എറണാകുളത്തും പരാജയപ്പെട്ടത് വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് എന്നതും ഇടതുപക്ഷം നേടിയ മുന്നേറ്റത്തെ കാണിയ്ക്കുന്നു. മോഡിപ്പേടിയിൽ ലോകസഭ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയിൽ നിന്നും കരകയറാൻ ഈ വിജയങ്ങൾ മൂലം ഇടതുപക്ഷത്തിന് കഴിഞ്ഞതായി നവയുഗം കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."