സഊദി കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി ഫോമുകള്‍ വിതരണം തുടങ്ങി
റിയാദ്: സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി നടപ്പാക്കിയ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ അപേക്ഷ ഫോമുകള്‍ വിതരണം തുടങ്ങി. റിയാദ് മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 16 നിയോജക മണ്ഡലം കെഎംസിസി കമ്മിറ്റികള്‍ മുഖേന മുഴുവന്‍ അംഗങ്ങളെയും പദ്ധയില്‍ ചേര്‍ക്കുന്നതിന് വേണ്ടി വിപുലമായ ക്യാമ്പയിന്‍ നടത്താന്‍ കെ.എം.സി.സി ഓഫീസില്‍ വച്ചു ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
അംഗമായിരിക്കെ മരണം സംഭവിച്ചാല്‍ ആറു ലക്ഷം രൂപ ആശ്രിതര്‍ക്ക് നല്‍കുന്നതും മാരകമായ രോഗങ്ങള്‍ക്ക് ചികിത്സ ധന സഹായവും നല്‍കുന്ന പദ്ധതിയില്‍ മുഴുവന്‍ പ്രവാസികളും അംഗത്വമെടുക്കണമെന്ന് നാഷണല്‍ കെ.എം.സി.സി സെക്രട്ടറിയേറ്റ് അംഗം ഷുഹൈബ് പനങ്ങാങ്ങര പറഞ്ഞു. ജില്ലാ, മണ്ഡലം കെ.എം.സി.സി പ്രധാന പ്രവര്‍ത്തകരുടെ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
അംഗത്വ ഫോം വിതരണോത്ഘാടനം സഊദി കെഎംസിസി നേതാവ് കെ കെ കോയാമു ഹാജി തിരുരങ്ങാടി മണ്ഡലം കെഎംസിസി കമ്മിറ്റിക്ക് വേണ്ടി മണ്ഡലം പ്രസിഡന്റ് അര്‍ഷദ് തങ്ങള്‍ ചെട്ടിപ്പടിക്ക് നല്‍കി നിര്‍വഹിച്ചു. ജില്ല കെഎംസിസി പ്രസിഡന്റ് മുഹമ്മദ് ടി വേങ്ങര അധ്യക്ഷത വഹിച്ചു. സത്താര്‍ താമരത്ത്, അഡ്വ. അനീര്‍ ബാബു, അഷ്‌റഫ് കല്‍പകഞ്ചേരി, ഷൗക്കത്ത് കടമ്പോട്ട്, മൂനീര്‍ വാഴക്കാട് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് നാസര്‍ മംഗലത്ത്, ബഷീര്‍ സിയാംകണ്ടം, ബഷീര്‍ ഒതുക്കുങ്ങല്‍, ഷാജഹാന്‍ കുന്നുമ്മല്‍ , മൊയ്ദീന്‍ കുട്ടി പൊന്മള, അര്‍ഷദ് തങ്ങള്‍, കെ ടി അബൂബക്കര്‍ മങ്കട, ഷാഫി കരുവാരകുണ്ട്, മുഹമ്മദാലി മഞ്ചേരി, ഫസല്‍ പൊന്നാനി, യൂനുസ് നാണത്, നൗഫല്‍ തിരൂര്‍, റഷീദ് തവനൂര്‍, മുബാറക് അരീക്കോട്, ലത്തീഫ് കരിങ്കപ്പാറ, കോയ നിലംബൂര്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
റഫീഖ് മഞ്ചേരി, അഷ്‌റഫ് മോയന്‍, യൂനസ് കൈതക്കോടന്‍, ഷെരീഫ് അരീക്കോട്, ലത്തീഫ് താനാളൂര്‍, ഷാഫി ചിറ്റത്തുപ്പാറ, കുഞ്ഞിമുഹമ്മദ് കാടാമ്പുഴ, ഇക്ബാല്‍ തിരൂര്‍, സിദ്ധീഖ് കോനാരി എന്നിവര്‍ നേതൃത്വം നല്‍കി. ജില്ലാ വൈസ് പ്രസിഡന്റ് മുനീര്‍ വാഴക്കാട് ചെയര്‍മാനും സമിതി അംഗങ്ങളായി ഷാഫി ചിറ്റത്തുപ്പാറ, ലത്തീഫ് താനാളൂര്‍, സിദ്ധീഖ് കോനാരി, ഇക്ബാല്‍ തിരൂര്‍, യൂനസ് തോട്ടത്തില്‍, ഇസ്മായില്‍ താനൂര്‍, ഷാജഹാന്‍ കുന്നുമ്മല്‍, ഫിറോസ് പള്ളിപ്പടി, നവാസ് എം കെ, മൊയ്തീന്‍ കുട്ടി മറ്റത്തൂര്‍ നേതൃത്വത്തില്‍ ഉപസമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു ഡിസംബര്‍ 15 ന് മുന്‍പായി പൂരിച്ചപ്പിച്ച ഫോമുകള്‍ കെഎംസിസി ജില്ലാ കമ്മിറ്റി ഉപസമിതിയെ ഏല്‍പ്പിക്കേണ്ടതാണ്. ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട സ്വാഗതവും കുഞ്ഞിപ്പ തവനൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."