ഹരിപ്പാട് ഹര്‍ത്താല്‍ സമാധാനപരം
ഹരിപ്പാട്: എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷത്തെ തുടര്‍ന്ന് സി.പി.എമ്മും- കോണ്‍ഗ്രസും ഹരിപ്പാട് മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധനപരം. അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല.
സ്വകാര്യ ബസുകള്‍ ഒരികെയുള്ള വാഹന ഗതാഗതത്തിന് തടസ്സമുണ്ടായില്ല. ഇന്നലെ രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയായിരുന്നു ഹര്‍ത്താല്‍. ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐ പ്രവര്‍ത്തരെ ആക്രമിച്ച് പരിക്കേല്പിച്ചതില് പ്രതിഷേധിച്ച് സി.പി.എം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
എരിയാ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി കച്ചേരി ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.എസ്.കെ.റ്റി.യു ജില്ലാ സെക്രട്ടറി എം.സത്യപാലന് അദ്ധ്യക്ഷനായി.
എം.സോമന്, എം.എം.അനസ് അലി, രതീഷ്, പ്രതീഷ്.ജി.പണിയ്ക്കര്, സുരേഷ് കുമാര്‍, എസ്.സുരേഷ്, എസ്.കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.കെ.എസ്.യു പ്രവര്‍ത്തരെ ആക്രമിച്ച് പരിക്കേല്പിച്ചതില് പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബ്ളോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി കച്ചേരി ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം മുന്‍ എം.എല്‍.എ ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു.
ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.ആര് ഹരികുമാര്‍ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍തോമസ്, എ.കെ രാജന്, എം.എം ബഷീര്‍, കെ.കെ സുരേന്ദ്രനാഥ്, ബിനു ചുള്ളിയില്‍, എസ്.ദീപു, എസ്.വിനോദ് കുമാര്‍, അഡ്വ.വി.ഷുക്കൂര്‍, ശ്രീദേവി രാജന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."