HOME
DETAILS

നിയമ സാക്ഷരതാ പദ്ധതി: ജില്ലാതല ഉദ്ഘാടനം ഇന്ന്

  
backup
June 23 2017 | 19:06 PM

%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%b8%e0%b4%be%e0%b4%95%e0%b5%8d%e0%b4%b7%e0%b4%b0%e0%b4%a4%e0%b4%be-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2

ആലപ്പുഴ: ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെക്കുറിച്ചും രാജ്യത്തെ നിയമങ്ങളെകുറിച്ചും സമൂഹത്തിലെ മുഴുവന്‍ പൗരന്‍മാര്‍ക്കും അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ല നിയമസേവന അതോറിറ്റി തയ്യാറാക്കിയ നിയമസാക്ഷരത പദ്ധതി  തെളിമയുടെ ജില്ലാതല ഉദ്ഘാടനം  ഇന്ന് നടക്കും. രാവിലെ 10.30ന് ആലപ്പുഴ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം  ചെയ്യും.
മന്ത്രി ഡോ. ടി.എം.  തോമസ് ഐസക് നിയമസാക്ഷരത മിഷന്‍ ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എം.പി. ലോഗോ പ്രകാശനവും ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് കൈപ്പുസ്തക പ്രകാശനവും നടത്തും. ജില്ല ജഡ്ജി കെ.എം. ബാലചന്ദ്രന്‍ അധ്യക്ഷത വഹിക്കും. കലക്ടര്‍ വീണ എന്‍. മാധവന്‍, ജില്ലാ പൊലിസ് മേധാവി വി.എം. മുഹമ്മദ് റഫീഖ്, ഹൈക്കോടതി ജഡ്ജ് അബ്ദുള്‍ റഹീം, നിയമസേവന അതോറിട്ടി സെക്രട്ടറിയായ സബ് ജഡ്ജ് വി.ഉദയകുമാര്‍,  ഗവണ്‍മെന്റ് പ്ലീഡര്‍ സി.വി. ലുമുംബ, ആലപ്പുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്  റ്റി.ജി. സനല്‍കുമാര്‍, തെളിമ കോഓര്‍ഡിനേറ്റര്‍ എ.എ. റസാഖ്, സെക്രട്ടറി അനീഷ്‌കുമാര്‍  എന്നിവര്‍ പങ്കെടുക്കും.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഒന്നിച്ച് നിയമസാക്ഷരത ക്ലാസുകള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടുകൂടി  27ന്  ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിലും ആറു മുന്‍സിപ്പാലിറ്റികളിലും സ്‌കൂള്‍ കോളജ് തലങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ വീടിന് തീപിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു

oman
  •  19 days ago
No Image

യുപി ഷാഹി മസ്ജിദിലെ സര്‍വ്വേക്കെതിരെ പ്രതിഷേധിച്ച മൂന്ന് പേര്‍ വെടിയേറ്റു മരിച്ചു

National
  •  19 days ago
No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  19 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  19 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  19 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  19 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  19 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  19 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  19 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  19 days ago