പാര്‍ട്ടിയില്‍ വ്യക്തി താല്പര്യങ്ങള് ഉടലെടുത്തപ്പോഴൊക്കെ പരാജയമാണുണ്ടായത്: കെ. സുധാകരന് എം.പി
കണ്ണൂര്‍: ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയെന്നു കെ. സുധാകരന് എം.പി. പാര്‍ട്ടിയില്‍ വ്യക്തിതാല്പര്യങ്ങള് ഉടലെടുത്തപ്പോഴൊക്കെ പരാജയമാണ് ഫലമുണ്ടായത്. യു.ഡി.എഫിനല്ല കോണ്‍ഗ്രസിനാണ് തെറ്റുകള്‍ പറ്റിയിരിക്കുന്നത്. പലപ്പോഴും പാര്‍ട്ടിയില്‍ വ്യക്തിതാല്പര്യം സംരക്ഷിക്കാനുള്ള നീക്കങ്ങളെല്ലാം എല്ലാ കാലത്തും തിരിച്ചടിയായിട്ടുണ്ട്. വലിയ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനവിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. സര്‍ക്കാറിന്റെ വിജയമായി ഉപതെരഞ്ഞെടുപ്പിനെ കാണുന്നില്ല. കോണ്‍ഗ്രസില്‍ ഒരുപാട് തെറ്റുകള്‍ അടിസ്ഥാനപരമായി തിരുത്താന്‍ ഉണ്ടെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരികരണം. തെറ്റുകള്‍ തിരുത്താന്‍ കോണ്‍ഗ്രസിലെ നേതൃത്വം മനസ് കാണിക്കണം. ഉപതെരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ തിരിച്ചടി നേതൃത്വം നല്കുന്ന കോണ്‍ഗ്രസ്് നേതാക്കള്‍ ഇതു മനസിലാക്കുമെന്നും സുധാകരന് കണ്ണൂരില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."