HOME
DETAILS

പനിബാധിതര്‍ 1325; 11 പേര്‍ക്ക് കൂടി ഡെങ്കിപ്പനി

  
backup
June 23 2017 | 19:06 PM

%e0%b4%aa%e0%b4%a8%e0%b4%bf%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-1325-11-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95

ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 1325 പേര്‍ പനി ബാധിച്ച് ചികിത്സ തേടി.ഇതില്‍ 67 പേരെ വിവിധ ആശുപത്രികളില്‍ കിടത്തി ചികിത്സക്കായി പ്രവേശിപ്പിച്ചു.11 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു.22 പേര്‍ക്ക് ഡെങ്കി സംശയിക്കുന്നുണ്ട്.
കായംകുളം കൃഷ്ണപുരം, ഹരിപ്പാട്, ചേര്‍ത്തല തെക്ക്, മാരാരിക്കുളം, തണ്ണീര്‍മുക്കം, മുഹമ്മ, അരൂര്‍, എഴുപുന്ന, താമരക്കുളം, പള്ളിപ്പുറം, ചേര്‍ത്തല നഗരസഭ എന്നിവിടങ്ങളിലാണ് ഓരോരുത്തര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
97 പേര്‍ക്ക് വയറിളക്ക രോഗവും ഏഴ് പേര്‍ക്ക് ചിക്കന്‍പോക്‌സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഡെങ്കിപ്പനി ജില്ലയുടെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാക്കിയിരിക്കുകയാണ്.നേരത്തെ ആലപ്പുഴ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ചില പ്രദേശങ്ങളില്‍ മാത്രമാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയുടെ എല്ലാ ഭാഗത്ത് നിന്നും ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി.ഇന്നലെ 11 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചതില്‍ ജില്ലയുടെ മിക്ക പ്രദേശങ്ങളില്‍ നിന്നുമുള്ളവരുണ്ട്.കിഴക്കന്‍ പ്രദേശമായ ചാരുംമൂട്, തെക്കന്‍ പ്രദേശമായ കായംകുളം, വടക്കന്‍മേഖലയായ അരൂര്‍ തുടങ്ങി എല്ലാ മേഖലകളിലും ഡെങ്കിപ്പനി വ്യാപിക്കുകയാണ്.
കൊതുക് നിയന്ത്രണത്തിനുള്ള പരിപാടികളൊന്നും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.എന്നാല്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന പരാതിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ളത്.ഇതിനിടെ ഇന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ശുചീകരണ ദിനം വലിയൊരളവ് കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
 അതേ സമയം  ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഡെങ്കിപ്പനിക്കെതിരേ ഓപ്പറേഷന്‍ ഈഡിസ്10 എന്ന പേരില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനവും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനവും നടത്തുന്നു.
നെഹ്‌റു യുവകേന്ദ്രയിലെ വോളന്റിയര്‍മാരു പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും.  അതത് ബ്ലോക്കിലെപഞ്ചായത്ത് തലത്തില്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനം.  പനിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിന് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സെല്‍ പ്രവര്‍ത്തിക്കുന്നു.
കൊതുകുകളുടെ വളര്‍ച്ചയ്ക്ക് സാഹചര്യം സൃഷ്ടിച്ചാല്‍ വ്യക്തികള്‍ക്കും സ്ഥാപന ഉടമകള്‍ക്കും എതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊതുകുകള്‍ക്ക് പെറ്റുപെരുകാന്‍ സാഹചര്യമുണ്ടാക്കുന്ന നിലയില്‍ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരേ തിരുകൊച്ചി പൊതുജനാരോഗ്യനിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം കേസെടുക്കും. ഇതനുസരിച്ച് രണ്ടുവര്‍ഷം വരെ തടവുശിക്ഷയോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. ചിരട്ടകള്‍, പാത്രങ്ങള്‍, ടയറുകള്‍, കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, ആക്രി സാധനങ്ങള്‍, അങ്കോലം(കുമ്പിളിലയുള്ള വേലിച്ചെടി) എന്നിവയില്‍ ജലം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-07-11-2024

PSC/UPSC
  •  a month ago
No Image

റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ സൈന്യത്തിന് യുദ്ധത്തിന് പോകാൻ മടി; പരിധിയില്ലാതെ ഇന്‍റര്‍നെറ്റിൽ കുടുങ്ങി പോൺ വിഡിയോ കണ്ട് സമയം കളയുന്നെന്ന് റിപ്പോർട്ട്

International
  •  a month ago
No Image

പി പി ദിവ്യയെ പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി സിപിഎം

Kerala
  •  a month ago
No Image

19 വർഷത്തെ കാത്തിരിപ്പ്,  സഹിക്കാൻ കഴിയാതെ മകനെ കാണാൻ വിമാനം കയറി സഊദിയിലെത്തി, പക്ഷെ കാണേണ്ടെന്നു പറഞ്ഞ് മുഖം തിരിച്ച് അബ്ദുറഹീം, ഒടുവിൽ വീഡിയോകോളിൽ ഒന്ന് കണ്ട് കണ്ണീരോടെ മടക്കം

latest
  •  a month ago
No Image

തുടർ തോൽവികളിൽ നിന്ന് കരകയറാതെ ബ്ലാസ്റ്റേഴ്സ്

Football
  •  a month ago
No Image

ഇളയരാജ നാളെഷാര്‍ജ അന്തര്‍ദേശീയ പുസ്തകോത്സവ വേദിയില്‍ 

uae
  •  a month ago
No Image

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് കമ്പനികളില്‍ ഇഡി റെയ്ഡ്; 19 ഇടങ്ങളില്‍ ഒരുമിച്ച് പരിശോധന

National
  •  a month ago