താനൂരില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
താനൂര്‍: അഞ്ചുടിയില്‍ സി.പി.എം പ്രവര്‍ത്തകരുടെ വെട്ടേറ്റ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. കുപ്പന്റെ പുരക്കല്‍ സൈതലവിയുടെ മകന്‍ ഇസ്ഹാഖ്(35) ആണ് ഇന്നലെ രാത്രി ഏഴരയോടെ വെട്ടേറ്റ് മരിച്ചത്. നേരത്തെ സി.പി.എം-ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ പതിവായിരുന്ന മലപ്പുറം ജില്ലയിലെ തീരദേശ മേഖലയായ ഇവിടെ സംഘര്‍ഷങ്ങള്‍ക്ക് അയവുണ്ടായിരുന്നു.
താനൂര്‍ മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറായ ഫൈസലിന് നേരെയും രണ്ടുലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെയും നേരത്തെ അക്രമമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരക്ക് അഞ്ചുടി മദ്‌റസക്കു സമീപം വെച്ചാണ് ഇസ്ഹാഖിനു വെട്ടേറ്റത്. വൈദ്യുതി നിലച്ച നേരത്ത് ഇരുട്ടില്‍ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ കണ്ടത്. ഉടന്‍ തീരൂര്‍ ജില്ലാ ആശുപത്രിയിലെത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരിച്ച ഇസ്ഹാഖിന്റെ മാതാവ്: കുഞ്ഞിമോള്‍. നൗഫല്‍ ഏക സഹോദരനാണ്.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് അഞ്ചുടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."