തിരുട്ട് ഗ്രാമത്തില്‍ നിന്ന് മോഷ്ടാക്കള്‍; ജാഗ്രതാ നിര്‍ദേശവുമായി പൊലിസ്
തിരുവനന്തപുരം: മഴക്കാലം ആരംഭിച്ചതോടെ തിരുട്ട് ഗ്രാമങ്ങളില്‍ നിന്നുള്ള മോഷ്ടാക്കളിറങ്ങിയെന്ന് പൊലിസ്. സംസ്ഥാനത്ത് മോഷണം വര്‍ധിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ഡി.ജി.പി ടി.പി സെന്‍കുമാര്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
തമിഴ്നാട്ടിലേയും മറ്റു അയല്‍ സംസ്ഥാനങ്ങളിലേയും തിരുട്ടു ഗ്രാമങ്ങള്‍ എന്നറിയപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് നിരവധി പേര് ഈ കാലഘട്ടത്തില്‍ കേരളത്തിലെത്തി വീടുകള്‍ ആക്രമിച്ചും മറ്റും മോഷണങ്ങള്‍ നടത്തുന്ന പതിവുണ്ട്. സ്ഥിരമായി ഇത്തരം മോഷണം നടത്തുന്ന 2200 ഓളം പേരുടെ വിവരങ്ങള്‍ കേരള പൊലിസ് കോട്ടയം ജില്ലാ പൊലിസ് മേധാവി എന്‍. രാമചന്ദ്രന് മുഖേന ശേഖരിച്ചിട്ടുണ്ട്.
ഈ വിവരങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഇത്തരം മോഷണങ്ങള്‍ സംസ്ഥാനത്ത് ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ എല്ലാ ജില്ലാ പൊലിസ് മേധാവിമാരും സ്വീകരിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി നിര്‍ദേശിച്ചു. മോഷണശ്രമങ്ങള്ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും അവ തടയുന്നതിനുള്ള നടപടികളില്‍ പൊലിസിന് പൂര്‍ണ സഹകരണം നല്‍കണമെന്നും പൊതുജനങ്ങളോടും ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."