HOME
DETAILS
MAL
നടന്‍ കെ.ടി.സി അബ്ദുല്ല അന്തരിച്ചു
backup
November 17 2018 | 21:11 PM
കോഴിക്കോട്: ചലച്ചിത്ര, നാടക നടന്‍ കെ.ടി.സി അബ്ദുല്ല (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി ഒന്‍പതോടെയായിരുന്നു അന്ത്യം. കോഴിക്കോട് പാളയം കിഴക്കേകോട്ട പറമ്പില്‍ ഉണ്ണി മോയിയുടെയും ബീപാത്തുവിന്റെയും മകനാണ്. ഭാര്യമാര്‍: ഖദീജ, പരേതയായ ഫാത്തിമ. മക്കള്‍: അബ്ദുല്‍ ഗഫൂര്‍, ഹുമയൂണ്‍ കബീര്‍, മിനു ശരീഫ, സാജിദ, ഷെറീജ. മരുമക്കള്‍: എം.എ സത്താര്‍, മുസ്തഫ, ബി.എ സലീം, സാജിറ, മുബഷിറ. മയ്യിത്ത് നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് മാത്തോട്ടം ജുമാമസ്ജിദില്‍.
13-ാം വയസില്‍ നാടകാഭിനയത്തിലേക്ക് കടന്നുവന്ന അബ്ദുല്ല, 82ാം വയസിലും സിനിമയില്‍ സജീവമായിരുന്നു. കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ചേര്‍ന്നതോടെ കെ.ടി.സി അബ്ദുല്ല എന്ന പേര് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."