തോറ്റമ്പി മന്ത്രിപ്പട; മഹാരാഷ്ട്രയില്‍ ഏഴ് മന്ത്രിമാരും സ്പീക്കറും അടക്കം കൂട്ട പരാജയം
മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സര്‍ക്കാരിലെ ഏഴ് മന്ത്രിമാര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും തോല്‍വി. ശിവസേന നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ വിജയ് ഔതിയെ എന്‍.സി.പി സ്ഥാനാര്‍ഥി നിലേഷ് ലങ്കെയാണ് പരാജയപ്പെടുത്തിയത്. ശ്രദ്ധേയമായ മത്സരം നടന്ന പാര്‍ലി മണ്ഡലത്തില്‍ മഹാരാഷ്ട്ര വനിതാ-ശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടെ ബന്ധുവും എന്‍.സി.പി സ്ഥാനാര്‍ഥിയുമായ ധനഞ്ജയ് മുണ്ടെയോട് പരാജയപ്പെട്ടു. പ്രധാനമന്ത്രി മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മണ്ഡലം കൂടിയായിരുന്നു ഇത്.
ജലസേചന മന്ത്രി രാം ഷിന്‍ഡെ കര്‍ജത്-ജാംഖഡ് മണ്ഡലത്തില്‍ ശരത് പവാറിന്റെ മരുമകള്‍ രോഹിത് പവാറിനോട് പരാജയപ്പെട്ടു. പരാജയപ്പെട്ട മറ്റൊരു പ്രമുഖനാണ് ജല്നയില് ശിവസേന സ്ഥാനാര്‍ഥിയും ക്ഷീര വികസന മന്ത്രിയുമായ അര്ജുന് ഖോട്കര്‍. മന്ത്രിയും ശിവസേന നേതാവുമായ വിജയ് ശിവാത്രെ പുരന്ദര്‍ സീറ്റില്‍ കോണ്‍ഗ്രസിലെ സഞ്ജയ് ജഗ്തപിനോട് പരാജയപ്പെട്ടു.
തൊഴില്‍ മന്ത്രിയും ബി.ജെ.പി നേതാവുമായ ബാലാ ബഗാതെ, കൃഷി മന്ത്രി അനില്‍ ബോണ്ഡെ, വൈദ്യുതി മന്ത്രി മദന്‍ യരാവര് എന്നിവരാണ് തോറ്റ മറ്റ് പ്രമുഖര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."