കര്‍ത്താര്‍പൂര്‍ ഇടനാഴി: ഇന്ത്യയും പാകിസ്താനും കരാറില്‍ ഒപ്പുവച്ചു
അമൃത്‌സര്‍: ഗുരുനാനാക്ക് അവസാന നാളുകളില്‍ ചെലവഴിച്ചിരുന്ന പാകിസ്താനിലെ കര്‍ത്താര്‍പൂരില്‍ സിഖ് തീര്‍ഥാടകരെ അനുവദിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും കരാറില്‍ ഒപ്പുവച്ചു.
കര്‍ത്താപൂര്‍ ഇടനാഴിയില്‍ ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് മറ്റൊരു തരത്തിലുള്ള പ്രതിബന്ധങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്നതാണ് കരാറെന്ന് ഇരു രാജ്യത്തെയും ഔദ്യോഗിക നേതൃത്വങ്ങള്‍ വ്യക്തമാക്കി.
പാക് വിദേശ കാര്യ വക്താവ് മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഞ്ചാബിലെ അമൃത്‌സറിലെത്തി കരാറില്‍ ഒപ്പുവച്ചത്.അടുത്ത മാസം ഒന്‍പതിന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കര്‍ത്താര്‍പൂര്‍ ഇടനാഴി തീര്‍ഥാടകര്‍ക്കായി തുറക്കുമെന്നും മുഹമ്മദ് ഫൈസല്‍ അറിയിച്ചു.
1552ലാണ് സിഖ് ആത്മീയ നേതാവ് ഗുരുനാനാക്കിന്റെ പേരില്‍ കര്‍ത്താര്‍പൂര്‍ സാഹിബ് മന്ദിരം നിര്‍മിച്ചത്.അതേസമയം കര്‍ത്താര്‍പൂര്‍ കരാറില്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയിലെ പാക് ഹൈകമ്മിഷന്‍ ഉദ്യോഗസ്ഥന് അമൃത്‌സറില്‍ പ്രവേശനാനുമതി നിഷേധിച്ചു. പാക് ഹൈകമ്മിഷനിലെ പ്രസ് കൗണ്‍സിലര്‍ മാസ് ഖ്വാജക്കാണ് അമൃത്‌സറില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി ലഭിക്കാതിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."