കൊടൈക്കനാലില്‍ കാറിന് മുകളില്‍ മരം വീണ് ഡോക്ടര്‍ മരിച്ചു
ഇരിങ്ങാലക്കുട: കൊടൈക്കനാലില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കാറിന് മുകളില്‍ മരംവീണ് തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനിയായ ഡോക്ടര്‍ മരിച്ചു. കോണത്തുകുന്ന് പൈങ്ങോട് കളച്ചാട്ടിലില് ജയരാജന്റെ മകന് ജെറിന് രാജിന്റെ ഭാര്യ ഡോ. നീലിമ (26) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30ന് കൊടൈക്കനാലിനടുത്ത് കല്ലറൈമേട് മൂഞ്ഞിക്കലില്വച്ചായിരുന്നു അപകടം. 2.30 ഓടെ പൊലിസ് എത്തി മരംമുറിച്ചുമാറ്റി കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും നീലിമ മരിച്ചിരുന്നു. കാര്‍ ഓടിച്ചിരുന്ന ജെറിന് രാജും രണ്ടു വയസുകാരനായ മകന് മാധവും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
പൊള്ളാച്ചിയിലെ ബന്ധുവീട്ടില്‍നിന്ന് ഇവര്‍ ചൊവ്വാഴ്ചയാണ് കൊടൈക്കനാലിലേക്ക് പോയത്. ഗള്‍ഫില്‍ ഓയില്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജെറിന് പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. മരിച്ച ഡോ. നീലിമ മണ്ണുത്തി വൈദ്യരത്നം ആയുര്‍വേദ ഔഷധശാലയിലായിരുന്നു സേവനം ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."