അയ്യപ്പനെ മനസില്‍ ധ്യാനിച്ച് പിണാറിയുടെ നെഞ്ചത്ത് കുത്താനുള്ള ആഹ്വാനം വിലപോയില്ല, മഴ ചതിച്ചതാണ് ബി.ജെ.പിയുടെ പതനത്തിനു കാരണമെന്ന് എ.പി. അബ്ദുല്ലക്കുട്ടി: മോദിക്കെതിരായ കാലാവസ്ഥയും പരാജയ കാരണമായി
തിരുവനന്തപുരം: അയ്യപ്പനെ മനസ്സില്‍ ധ്യാനിച്ച് പിണറായി വിജയന്റെ നെഞ്ചത്ത് കുത്തുന്നത് പോലെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്്ത എ.പി അബ്ദുളളക്കുട്ടിയെ വോട്ടര്‍മാര്‍ തള്ളിയപ്പോള്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിയുടെ കാരണം മഴയാണെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ എ.പി അബ്ദുളളക്കുട്ടിയുടെ ഗവേഷണ ഫലം. ഒപ്പം മോദി സര്‍ക്കാരിന് എതിരായ രാഷ്ട്രീയ കാലാവസ്ഥയുമാണെന്നും അബ്ദുളളക്കുട്ടിയുടെ കുറ്റ സമ്മതം.
തിരഞ്ഞെടുപ്പ് ദിനത്തില്‍ ശക്തമായ മഴ പെയ്തില്ലായിരുന്നുവെങ്കില്‍ ബി.ജെ.പി ജയിച്ചേനെ എന്ന ധ്വനിയുമുണ്ട് ആ വാക്കുകളില്‍.
സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് കേരളത്തിന് അകത്തും പുറത്തും മോദി സര്‍ക്കാരിനെതിരെ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. നാലിടത്ത് മൂന്നാം സ്ഥാനം, മഞ്ചേശ്വരത്ത് രണ്ടാമത്; ബി.ജെ.പിയുടെ കേരള സ്വപ്നങ്ങള്‍ ഇനിയും അകലെയാണെന്നും അബ്ദുല്ലക്കുട്ടി തിരിച്ചറിയുന്നു.
കേരളത്തില്‍ എല്ലാ പാര്‍ട്ടിക്കാരും ജാതിയും മതവും പറഞ്ഞാണ് വോട്ട് തേടുന്നത്. എന്നാല്‍ ബി.ജെ.പി അങ്ങനെ അല്ല. ബിജെപി മുസ്‌ലിംകള്‍ക്ക് എതിരാണെന്നും അവരെ പാകിസ്താനിലേക്ക് അയക്കും എന്നൊക്കെ പ്രചാരണം നടത്തുന്നവരുണ്ട്. അതാണ് വര്‍ഗീയ വാദം. ബി.ജെ.പിക്ക് മുസ്ലിംകള്‍ക്കോ ലോകത്തെ മറ്റൊരു വിഭാഗത്തിനോ എതിരല്ലെന്നും അബ്ദുളളക്കുട്ടി പറഞ്ഞു.
വട്ടിയൂര്‍ക്കാവിലും കോന്നിയിലും അടക്കം പ്രചാരണ രംഗത്ത് അബ്ദുളളക്കുട്ടി സജീവമായിരുന്നു. എന്നാല്‍ മഞ്ചേശ്വരത്ത് ഒഴികെ എല്ലാ മണ്ഡലത്തിലും ബിജെപിക്ക് മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. എല്ലാ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് കാര്യമായി തന്നെ വോട്ട് ചോരുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."