HOME
DETAILS
MAL
ഇന്ത്യ-യു.എ.ഇ ബന്ധം ശക്തമായ നിലയില്‍: കേന്ദ്ര മന്ത്രി
backup
November 17 2018 | 21:11 PM
അബൂദബി: ഇന്ത്യ-യു.എ.ഇ ബന്ധം കൂടുതല്‍ ശക്തമായ നിലയിലേക്ക് വളരുകയാണെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്. അബൂദബി നാഷനല്‍ പെട്രോളിയം എക്സിബിഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കേന്ദ്ര മന്ത്രി.
ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ലബന്ധം ചൂഷണരഹിതമായ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതനമായ സാധ്യതകള്‍ തേടുകയാണ് ഇന്ത്യയും യു.എ.ഇ.യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."