HOME
DETAILS
MAL
എഴുത്തുപ്പെട്ടി സ്ഥാപിച്ചു
backup
August 05 2016 | 23:08 PM
പാലക്കാട്: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ താലൂക്കിലെ മുഴുവന്‍ യു.പി. സ്കൂളിലും 'എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്തുപെട്ടി' പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പി.എം.ജി. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എഴുത്തുപെട്ടി സ്ഥാപിച്ചു. മാട്ടുമന്ത ഇ.എം.എസ്. സ്മാരക ലൈബ്രറിയുടെ സഹായത്തോടെ നടത്തുന്ന പദ്ധതി ജില്ലാ സെക്രട്ടറി എം. ഖാസിം ഉദ്ഘാടനം ചെയ്തു. എഴുത്തുപെട്ടി എ. ബിന്ദു ഏറ്റുവാങ്ങി. പ്രധാനാധ്യാപിക കെ. ലതിക , വി. രവീന്ദ്രന്, ജോണ്സണ് മാസ്റ്റര്‍, പ്രഭാകരന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."