അഴിമതി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: എ.ഐ.വൈ.എഫ്
തിരുവനന്തപുരം: കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങളുമായി സര്‍ക്കാര്‍ ഓഫിസുകളില്‍ എത്തുന്നവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് പല സര്‍ക്കാര്‍ ഓഫിസുകളിലും നിലനില്‍ക്കുന്നത്.
ജനപക്ഷ വികസനമെന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ സര്‍ക്കാര്‍ ഓഫിസില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം പരിശോധിക്കപ്പെടേണ്ടതാണ്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപന നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെ കര്‍ശനമായി നിയന്ത്രിക്കണം.
ചെമ്പനോട വില്ലേജ് ഓഫിസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിവില്‍ സര്‍വിസ് രംഗം സമഗ്രമായി പരിഷ്‌കരിക്കാനും അഴിമതി അവസാനിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."