നവജാത ശിശുവിനെ വിറ്റ സംഭവം; പൊലിസ് നിരീക്ഷണം ശക്തമാക്കി
മെഡിക്കല്‍കോളേജ്: ദിവസങ്ങള്‍ക്കു മുമ്പ് എസ്.എ.ടി ആശുപത്രി പരിസരത്ത് നവജത ശിശു വിനെ വിറ്റ സംഭവത്തെ തുടര്‍ന്നു പൊലിസ്് നിരീക്ഷണം ശക്തമാക്കി.
മെഡിക്കല്‍കോളജ് പൊലിസിനു പുറമേ ഷാഡോ പൊലിസും സെപ്യല്‍ ബ്രാഞ്ചു വിഭാഗവും രംഗത്തുണ്ട്. കഴിഞ്ഞ 11ാം തീയതി കാട്ടാക്കട സ്വദേശി അനുപമ എന്ന യുവതി പ്രസവിച്ച മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ തമിഴ്‌നാട് സ്വദേശിക്ക് വിറ്റ സംഭവം വിവാധമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍കോളജ് പരിസരത്ത് പൊലിസ് നിരീക്ഷണം ശക്തമാക്കിയത്.
രാത്രി കാലങ്ങളില്‍ മഫ്ടിയിലും അല്ലാതെയും പൊലിസ്് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കൂടാതെ എസ്.എ.ടി ആശുപത്രി വളപ്പിലും വാര്‍ഡുകളിലും വനിതാ ഷാഡോ പൊലിസിന്റെ നിയന്ത്രണത്തിലായിരിക്കും നിരീക്ഷണം.
കൂടാതെ കുഞ്ഞിനെ വിറ്റ സംഭവമായി ബന്ധപ്പെട്ടു കാട്ടാക്കട പൊലിസ് രജിസ്റ്റര്‍ചെയ്യപ്പെട്ട കേസ് കൂടുതല്‍ അന്വേക്ഷണങ്ങള്‍ക്കായി മെഡിക്കല്‍കോളജ് പൊലിസിന് കൈ മാറുമെന്നാണ് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ നല്‍കിയ സൂചന.
സംശയകരമായ രീതിയില്‍ ആശുപത്രി വളപ്പില്‍ കറങ്ങുന്നവരെയും തമിഴ് നാടോടി സ്ത്രീകളെയും പ്രത്യേകം നിരീക്ഷിക്കും.
ലഘു ലേഖകളും മറ്റും വിതരണം ചെയ്യുന്നതിനായി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് അധികൃതര്‍ താക്കീത് നല്‍കും.
ആശുഅപത്രി വളപ്പില്‍ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നവരെ നിരീക്ഷിക്കാനും അപരിചിതരുമായി ഇവര്‍ ഒന്നോലേറെ തവണ ആശയ വിനിമയം നടത്തുന്നു വെങ്കില്‍ അതും പരിശോധിക്കും രോഗികളെ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ സന്ദര്‍ശന സമയം കഴിഞ്ഞു മടങ്ങി പോകാതിരിക്കുന്നതും കൂടാതെ എസ്.എ.ടി ആശുപത്രിയിലെ ചില ജീവക്കരെയും പ്രത്യേകം നിരീക്ഷിക്കും എന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."