പ്രളയം: സമസ്ത സഹായ വിതരണവും രേഖ കൈമാറ്റവും ഇന്ന്
ചേളാരി: സമസ്ത പ്രളയക്കെടുതി പുനരധിവാസ പദ്ധതിയില്‍നിന്നുള്ള സഹായവിതരണവും രേഖ കൈമാറ്റവും ഇന്ന് വൈകിട്ട് നാലിനു പോത്തുകല്ലില്‍ നടക്കും. കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനും തകര്‍ന്നതും കേടുപാടുകള്‍ പറ്റിയതുമായ വീടുകളും പള്ളികളും മദ്റസകളും സ്ഥാപനങ്ങളും പുനഃസ്ഥാപിക്കുന്നതിനുമാണ് സഹായം വിതരണം ചെയ്യുന്നത്.
പാതാറില്‍ പള്ളി പുനര്‍നിര്‍മിക്കുന്നതിനു സമസ്ത വാങ്ങിയ സ്ഥലത്തിന്റെ രേഖ കൈമാറ്റവും ചടങ്ങില്‍ നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് അധ്യക്ഷനാകും.
സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാ
ക്കളും ജനപ്രതിനിധികളും പൗരപ്രമുഖരും സംബന്ധിക്കും. വയനാട് ജില്ലയിലെ പുത്തുമലയിലെയും പരിസരത്തെയും ദുരിതബാധിതര്‍ക്കുള്ള സഹായ വിതരണം 28നു രാവിലെ 10ന് മേപ്പാടിയില്‍ നടക്കും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശുമാരെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അര്‍ഹരായവരെ തിരഞ്ഞെടുത്തത്.
കര്‍ണാടക സംസ്ഥാനത്തെ കുടക് ഉള്‍പ്പെടെ മറ്റു പ്രദേശങ്ങളിലെ അര്‍ഹര്‍ക്കുള്ള സാമ്പത്തിക സഹായം വിവിധ കേന്ദ്രങ്ങളില്‍ വച്ച് വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."