കേരള വെറ്റിനറി സര്‍വകലാശാല ശില്‍പ്പശാല
അഗളി: തിരുവിഴാംകുന്നിലെ കേരള വെറ്ററിനറി സര്‍വകലാശാല കോളജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തില്‍ അഗളി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. അട്ടപ്പാടി മേഖലയില്‍ അഗളി, ഷോളയൂര്‍, പുതൂര്‍ എന്നീ പഞ്ചായത്തുകളിലെ ആദിവാസി ഊരുകളില്‍ ഭക്ഷ്യ പോഷക സുരക്ഷ ഉറപ്പുവരുത്തുന്ന കര്‍മ പദ്ധതിക്കാണ് വെറ്ററിനറി സര്‍വകലാശാല രൂപം നല്‍കുന്നത്.
തിരുവിഴാംകുന്നിലെ കോളജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്‍ഡ് മാനേജ്മെന്റിന്റെ നേതൃത്വത്തില്‍ സംസ്ഥാന മൃഗ സംരക്ഷണ വകുപ്പും, പട്ടികജാതി പട്ടിക വര്‍ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെയാവും പദ്ധതി നടപ്പിലാക്കുക. ഇതിനായി ആദിവാസി ഊരുകളില്‍ നിന്നും കോഴിവളര്‍ത്തല്‍ മേഖലയുടെ അടിസ്ഥാന വിവരശേഖരണം നടത്തുമെന്നുംവെറ്ററിനറി സര്‍വകലാശാല പൗള്‍ട്രി സയന്‍സ് സ്പെഷല്‍ ഓഫിസര്‍ ഡോ. അജിത് ബാബു പറഞ്ഞു.
ഡോ. ദീപാ ആനന്ദ് ക്ലാസെടുത്തു. അഗളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ അധ്യക്ഷയായി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്. ജില്ലാ പഞ്ചായത്തംഗം സി. രാധാകൃഷ്ണന്, അട്ടപ്പാടി ഹെല്‍ത്ത് നോഡല്‍ ഓഫിസര്‍ ഡോ. പ്രഭുദാസ്, അഗളി വെറ്ററിനറി സര്ജന് ഡോ. ശ്രീകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."