HOME
DETAILS

യുവാവിനെ വെട്ടിയ കേസില്‍ പ്രധാന പ്രതിയും കൂട്ടാളിയും അറസ്റ്റില്‍

  
backup
June 23 2017 | 20:06 PM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

തിരുവനന്തപുരം: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും ആറ് തവണ ഗുണ്ടാ ആക്ടില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളുമായ പ്രതിയും കൂട്ടാളിയും പിടിയില്‍.
 ഉണ്ണി എന്ന ശ്രിജിത്തും (27)  സഹായി ആയ രാജേഷും (25)ആണ് പിടിയിലായത്. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് പുന്നയ്ക്ക് മുകള്‍ ആലപ്പുറത്തുള്ള അഭിലാഷിനെ വിജയമോഹിനി മില്ലിന് സമീപത്ത് ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകത്തി കൊണ്ട് വെട്ടിയ കേസിലാണ് ഇവരെ പൂജപ്പുര പൊലിസ് അറസ്റ്റു ചെയ്തത്.
കേരളത്തില്‍ ഏറ്റവും കുടുതല്‍ തവണ ഗുണ്ടാ ആക്ടില്‍ ഉള്‍പ്പെട്ട ശ്രീജിത്ത് ജയിലില്‍ കഴിയുന്ന സമയത്ത് വാദികളെ സ്വാധീനിച്ച് കേസ് രാജിയാക്കി തടങ്കല്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ജയില്‍ മോചിതനാകുന്നതാണ് പതിവ് രീതി. എന്നാല്‍ ജയില്‍ മോചിതനായ ഉടന്‍ തന്നെ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏറ്റപ്പെടുകയും ചെയ്യും.
 പിടിയിലായാല്‍ പൊലിസിനെ അക്രമിക്കുന്നതും ശരീരത്തില്‍ സ്വയം മുറിവുകള്‍ ഉണ്ടാക്കുന്നതും ഇയാളുടെ വിനോദമാണ്. ഈ അടുത്ത സമയത്ത് ജയില്‍ മോചിതനായ ശ്രീജിത്ത് തന്റെ സുഹൃത്തായ രാജേഷുമായി ചേര്‍ന്ന് ഗുണ്ടായിസവും കഞ്ചാവ് കച്ചവടവും വിപുലീകരിക്കുന്നതിന് തയ്യാര്‍ എടുക്കുന്നതിനിടയിലാണ് അഭിലാഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
കൊലപാതകശ്രമം, കൂലിത്തല്ല്,ഗുണ്ടായിസം മുതലായ 20 ഓളം കേസുകള്‍ പൂജപ്പുര പോലിസ് സ്റ്റേഷനില്‍ മാത്രം ശ്രീജിത്തിന് എതിരെ ഉണ്ട്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ശ്രീജിത്തിനെയും രാജേഷിനെയും ഒളിത്താവളത്തില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. വിജയമോഹിനി മില്ലിനു സമീപത്ത് ഒരു യുവാവിനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന പണം പിടിച്ചുപറിച്ചതിനും മറ്റൊരു യുവാവിനെ സംഘം ചേര്‍ന്ന് അക്രമിച്ചതിനും ഉള്ള കേസുകളില്‍ ഇയാള്‍ നേരത്തെ പിടിയിലായിരുന്നു.  പ്രതികളെ കോടതിയില്‍ ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ വയസ് തെളിയിക്കാനുള്ള രേഖയല്ല: സുപ്രിംകോടതി

National
  •  2 months ago
No Image

ദിവ്യക്കെതിരെ സംഘടന നടപടിക്കൊരുങ്ങി സിപിഎം തരം താഴ്ത്തല്‍ ഉള്‍പ്പെടെ കടുത്ത നടപടികള്‍ ചര്‍ച്ചയില്‍ തീരുമാനം ബുധനാഴ്ച

Kerala
  •  2 months ago
No Image

ദന ചുഴലിക്കാറ്റ് കരതൊട്ടു; ഒഡിഷയിലെ 16 ജില്ലകളില്‍ മിന്നല്‍പ്രളയ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago