സിലിയെ ഭ്രാന്തിയാക്കാനും ശ്രമം: ഷാജുവും ജോളിയും പ്രത്യേക ഗുളികക്കഴിപ്പിച്ച് സിലിയെ അതിന്റെ അടിമയാക്കിയതായും ബന്ധുക്കള്‍
കോഴിക്കോട്: പല തവണ ചോദ്യം ചെയ്തുവെങ്കിലും അറസ്റ്റില്‍ നിന്ന് വഴുതിപോയ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനുള്ള കുരുക്ക് കൂടുതല്‍ മുറുകി.
പല കുറ്റകൃത്യത്തിലും ജോളിയെപോലെ ഇയാള്‍ക്കും ബന്ധമുണ്ടായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഭാര്യ സിലിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ഭ്രാന്തിയായി ചിത്രീകരിക്കാന്‍ ഭര്‍ത്താവ് ഷാജുവും ജോളിയും ശ്രമിച്ചിരുന്നതായാണ് ഒടുവിലായി സിലിയുടെ ബന്ധുക്കള്‍ ഷാജുവിനെതിരേ ഉയര്‍ത്തുന്ന ആരോപണം. അപസ്മാരത്തിന് എന്ന പേരില്‍ ഷാജു ചില പ്രത്യേക ഗുളികകള്‍ സിലിക്ക് നല്‍കിയിരുന്നുവെന്നും ജോളിയാണ് ഈ ഗുളികകള്‍ എത്തിച്ച് നല്‍കിയിരുന്നതെന്നും ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
സിലിയെ ഭ്രാന്തിയാക്കാനുള്ള ശ്രമമായിരുന്നു ഗുളിക നല്‍കിയതിന് പിന്നിലെന്ന് ജോളി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ ഗുളിക വാങ്ങിയിരുന്ന കോഴിക്കോട് നഗരത്തിലെ സ്ഥാപനത്തില്‍ ജോളിയെ എത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി.
സിലിയ്ക്ക് മാനസികരോഗമുണ്ടെന്നു വരുത്തിതീര്‍ത്ത് സാവധാനം വകവരുത്താന്‍ ജോളിയും ഷാജുവും ചേര്‍ന്ന് ഗൂഡാലോചന നടത്തിയതായാണ് അന്വേഷണ സംഘവും കരുതുന്നത്. അപസ്മാരം മാറാനെന്ന പേരില്‍ ഷാജു എന്നും പ്രത്യേക ഗുളികകള്‍ സിലിക്ക് നിര്‍ബന്ധിച്ച് നല്‍കുമായിരുന്നു. അപസ്മാരമുണ്ടെന്ന് സിലിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത് നല്‍കിയിരുന്നത്. കൂണില്‍ നിന്നുണ്ടാക്കുന്ന ഗുളികയാണെന്ന് പറഞ്ഞ് ജോളിയാണ് ഈ ഗുളികകള്‍ ഷാജുവിന് എത്തിച്ച് നല്‍കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."