ബാഗില്‍ പൊതിഞ്ഞ ടെലിമെഡിസിന്‍
പുതിയകാല ചികിത്സാ സമ്പ്രദായങ്ങള്‍, നിശ്ചിത സ്ഥലത്തോ സമയത്തോ ആയി നിശ്ചയിക്കപ്പെട്ടതു മാത്രമായിരിക്കില്ല. ഏതു നിമിഷവും എവിടെയും ഡോക്ടറുടെ സാന്നിധ്യമുണ്ടാവുകയെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. അപകടം നടന്നയുടന്‍ ഡോക്ടറുടെ സേവനം കിട്ടുകയാണെങ്കില്‍ എത്ര നന്നായിരിക്കും അല്ലേ? അക്കാലത്തേക്കൊരു ചുവടുവയ്പ്പുമായാണ് സൈ്വമെഡ് എന്ന കമ്പനി ടെലിമെഡിസിന്‍ ബാക്ക്പാക്ക് അവതരിപ്പിച്ചിരിക്കുന്നത്.
അത്യാവശ്യം ചികിത്സിക്കാന്‍ വേണ്ട ഉപകരണങ്ങളെല്ലാം ബാക്ക്പാക്ക് ആയി ഒറ്റ ബാഗില്‍ സജ്ജീകരിച്ചിരിക്കുന്ന സംവിധാനമാണിത്. ബാഗില്‍ വെറും ഉപകരണങ്ങള്‍ മാത്രമായിരിക്കില്ല, ലൈവ് വീഡിയോ കോണ്‍ഫറന്‍സിനുള്ള സംവിധാനം വരെയുണ്ട്. അതായത്, ഒരു ആംബുലന്‍സിലെ രോഗിയുടെ അവസ്ഥ ടെലിമെഡിസിന്‍ ബാക്ക്പാക്കിന്റെ സഹായത്തോടെ ഏതെങ്കിലും സ്ഥലത്തുള്ള ഡോക്ടര്‍ക്ക് നിരീക്ഷിക്കാനും ആംബുലന്‍സിലുള്ള വൈദ്യരംഗത്തുള്ളവര്‍ക്ക് നിര്‍ദേശം നല്‍കാനുമാവും. വളരെ വേഗത്തിലായിരിക്കും കാര്യങ്ങള്‍.
ഏതു സ്ഥലത്തേക്കും ഏതു സമയത്തും മികച്ച വൈദ്യ സേവനം ലഭ്യമാക്കാന്‍ ഇതിലൂടെ ആവുമെന്നാണ് കണക്കാക്കുന്നത്. ഗ്രാമങ്ങളിലും അധികം ആശുപത്രികളില്ലാത്ത സ്ഥലത്തും ഗുരുതര ഘട്ടങ്ങളില്‍ വിദഗ്ധ ചികിത്സയ്ക്കായി കിലോമീറ്ററുകള്‍ ഓടേണ്ട സ്ഥിതിയുണ്ടാവാറുണ്ട്. ഒരു പാരാമെഡിക്കല്‍ ഉദ്യോഗസ്ഥനു പോലും വിദഗ്ധ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കാനും രോഗിയെ രക്ഷിക്കാനും ടെലിമെഡിസിനിലൂടെ സാധിക്കും.
കൂടാതെ, പ്രത്യേക സോഫ്റ്റ്‌വെയറും ബാഗിനായുണ്ട്. ചികിത്സകളെപ്പറ്റിയുള്ള വിശ്വസനീയമായ വിഡിയോകളും നിര്‍ദേശങ്ങളും അടങ്ങിയതാണ് സോഫ്റ്റ്‌വെയര്‍. ആന്റിന, ഡ്വുവല്‍ മോഡം കണക്ഷന്‍, 15 മണിക്കൂര്‍ ബാറ്ററി, സ്പീക്കര്‍, മൈക്രോഫോണ്‍, രണ്ട് ഡിജിറ്റല്‍ സ്‌കോപ്പ്, ഫുള്‍ എച്ച്.ഡി കാമറയുള്ള സ്‌ക്രീന്‍ എന്നിവയും ഒറ്റ ബാഗില്‍ സജ്ജീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."