വസുന്ധര രാജയ്‌ക്കെതിരേ ജസ്വന്ത് സിങ്ങിന്റെ മകന്‍ മത്സരിക്കും
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചു. 32 പേരുള്‍പ്പെടുന്ന പട്ടികയില്‍ മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിങ്ങും ഉള്‍പ്പെടുന്നു. ഇദ്ദേഹം മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയ്‌ക്കെതിരേ മത്സരിക്കുമെന്നതാണ് ശ്രദ്ധേയം.
വസുന്ധര രാജ തുടര്‍ച്ചയായി മൂന്നു തവണ വിജയിച്ച ജല്‍റാപട്ടണ്‍ മണ്ഡലത്തിലാണ് മാനവേന്ദ്ര സിങ് ജനവിധി തേടുക. ശിയോ മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമായ മാനവേന്ദ്ര സിങ്, കഴിഞ്ഞ സെപ്റ്റംബറിലാണ് ബി.ജെ.പി ബന്ധം അവസാനിപ്പിച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് എന്നിവര്‍ക്കു പുറമേ, മുതിര്‍ന്ന നേതാക്കളായ മുന്‍ കേന്ദ്രമന്ത്രി സി.പി ജോഷി, ഗിരിജ വ്യാസ്, പ്രതിപക്ഷ നേതാവ് രാമേശ്വര്‍ ദൂതി തുടങ്ങിയവരുമുണ്ട്. ഗെലോട്ട് സിറ്റിങ് സീറ്റായ സര്‍ദാര്‍പുരയിലും സച്ചിന്‍ പൈലറ്റ് ടോങ്കിലും മത്സരിക്കും.
അടുത്തിടെ ബി.ജെ.പിയില്‍നിന്ന് രാജിവച്ചു കോണ്‍ഗ്രസിലെത്തിയ നിലവിലെ ലോക്‌സഭാംഗം ഹരീഷ് മീണ, മുന്‍ മന്ത്രിയും എം.എല്‍.എയുമായ ഹബീബുര്‍റഹ്മാന്‍ ഉള്‍പ്പെടെയുള്ള ആറു പേരും ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. 200 അംഗ രാജസ്ഥാന്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനായി ഇതുവരെ 184 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. സമാജ് വാദി പാര്‍ട്ടിക്ക് മൂന്നും രാഷ്ട്രീയ ലോക് ദളിന് രണ്ടും സീറ്റ് വീതം നല്‍കാന്‍ ധാരണയായിരുന്നു. ശേഷിക്കുന്ന 11 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുണ്ട്.
എന്‍.സി.പി, ശരത് യാദവിന്റെ ലോക് താന്ത്രിക് പാര്‍ട്ടി എന്നിവരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിവരികയാണ്. ഫലം അനുകൂലമായാല്‍ ഇവര്‍ക്കുള്ള സീറ്റ് നല്‍കിയ ശേഷമാകും അസാനഘട്ട പട്ടിക പ്രഖ്യാപിക്കുക. അടുത്ത മാസം ഏഴിനാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."