HOME
DETAILS
MAL
നവോത്ഥാനത്തിന്റെ പേരില്‍ സര്‍ക്കാര്‍ വര്‍ഗ്ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണ്, ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും: ജി. സുകുമാരന്‍ നായര്‍
backup
October 25 2019 | 08:10 AM
കോട്ടയം:നവോത്ഥാനത്തിന്റെ പേരില്‍ സര്‍ക്കാര്‍ വര്‍ഗ്ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് മാറിയത് വിശ്വാസ സംരക്ഷണത്തിനാണെന്നും സംസ്ഥാനസര്‍ക്കാര്‍ വിശ്വാസം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടുചെയ്യണമെന്ന് എന്‍.എസ്.എസ് പറഞ്ഞിട്ടില്ല. ശരിദൂരമാക്കിയതിന്റെ അര്‍ഥം ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടുചെയ്യണമെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."