യുവമോര്‍ച്ച നേതാവിന്റെ കള്ളനോട്ടടി ബി.ജെ.പി ഉന്നതരുടെ പങ്ക് അന്വേഷണിക്കണമെന്ന് സി.പി.എം
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബി.ജെ.പി. പ്രവര്‍ത്തകരായ സഹോദരന്മാര്‍ കള്ളനോട്ട് കേസില്‍ പിടിയിലായതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയും മുന്‍ സ്പീക്കറുമായ കെ രാധാകൃഷ്ണന്‍. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ ഉന്നതര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണം. സത്യസന്ധരായ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണം ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ ആകര്‍ഷിക്കുന്നതിനായി ബി.ജെ.പിയും ആര്‍.എസ്.എസും വന്‍തോതില്‍ പണമൊഴുക്കുന്നുണ്ട്. ആര്‍.എസ്.എസിന്റെ ക്യാമ്പുകളും പണക്കൊഴുപ്പ് നിറഞ്ഞതാണ്. ഇവയുടെയെല്ലാം ഉറവിടം കള്ളപ്പണ മാഫിയയാണോയെന്ന് പരിശോധിക്കണം. രാജ്യത്തെ പ്രതിസന്ധിയിലാക്കുന്ന നടപടി സര്‍ക്കാര്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. കള്ളനോട്ടിന്റെ പേര് പറഞ്ഞ് മോദി സര്‍ക്കാര്‍ നോട്ട് നിരോധനം കൊണ്ടുവന്നത് ബി.ജെ.പിക്കാര്‍ക്ക് കള്ളനോട്ടടിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."