ഉണ്ണിത്താന്റെ രണ്ടാം വിജയം; അമരത്ത് കുഞ്ഞാലിക്കുട്ടി
മഞ്ചേശ്വരം: എം.സി ഖമറുദ്ദീന്റെ വന്‍ വിജയം രാജ്‌മോഹന്‍ ഉണ്ണിത്താന്റെ രണ്ടാം വിജയമായി. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരെ എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിപ്പിക്കാനും ഖമറുദ്ദീന്റെ വിജയത്തിന് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതും കാസര്‍കോട് എം.പിയും യു.ഡി.എഫ് പ്രചാരണ കമ്മിറ്റി ചെയര്‍മാനുമായ രാജ് മോഹന്‍ ഉണ്ണിത്താനും ലീഗ് ദേശീയ ട്രഷററും എം.പിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയുമായിരുന്നു.
ഇവരാണ് മഞ്ചേശ്വരത്തിന്റെ വിജയ ശില്‍പികള്‍. ഉപതെരഞ്ഞെടുപ്പിന്റെ പ്രസക്തിയും മതേതര ശക്തി വിജയിക്കേണ്ട അനിവാര്യതയും മനസിലാക്കി രണ്ടാഴ്ചയോളം മഞ്ചേശ്വരത്ത് തങ്ങിയാണ് കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഓരോ പഞ്ചായത്തിലും ഓരോ എം.എല്‍.എമാര്‍ക്ക് ചാര്‍ജ് നല്‍കുകയും ബൂത്ത് ലെവലില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ നേരിട്ടും ഫോണിലും ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പുലര്‍ച്ചെ ഏഴുമണിയോടെ ഉപ്പള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തുന്ന ഉണ്ണിത്താന്‍ രാത്രി വൈകിയാണ് വീട്ടില്‍ തിരിച്ചെത്തുന്നത്. പ്രവര്‍ത്തന സൗകര്യത്തിന് ഉണ്ണിത്താന്‍ താല്‍ക്കാലികമായി ഉപ്പളയില്‍ താമസമാക്കിയാണ് പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമാക്കാന്‍ കെ.പി.സി.സിയുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും മണ്ഡലത്തിലെത്തിക്കാനുളള പരിശ്രമം വിജയിച്ചു. കുഞ്ഞാലിക്കുട്ടിയുടെയും, ഉണ്ണിത്താന്റെയും പ്രവര്‍ത്തനം കോണ്‍ഗ്രസ് ലീഗ് നേതാക്കളും, പ്രവര്‍ത്തകര്‍ക്കും വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത് 89ല്‍ നിന്ന് 7923 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞു.
ഉണ്ണിത്താന്‍ കാസര്‍കോട് ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാനായ എം.സി ഖമറുദ്ദീന്‍ ആയിരുന്നു തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയര്‍മാന്‍. അതിനാല്‍ ഈ വിജയം കടം വീട്ടലുമായി.
ഇവര്‍ക്ക് പുറമെ കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യ, യു.ടി ഖാദര്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റായ് ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെ മണ്ഡലത്തിലിറക്കി പ്രചാരണം ആവേശമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രമുഖ കക്ഷികളുടെ സംസ്ഥാനതല നേതാക്കളും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരും മണ്ഡലത്തില്‍ പ്രചാരണത്തിനു എത്തിയെങ്കിലും മണ്ഡലത്തില്‍ യു.ഡി.എഫിന്റെ മേല്‍ക്കോയ്മ വര്‍ധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."