അന്തര്‍ സര്‍വകലാശാല വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് തുടങ്ങി
തേഞ്ഞിപ്പലം: അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരഷ വിഭാഗം വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിന് തുടക്കമായി. കാലിക്കറ്റ് സര്‍വകലാശാല ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച മത്സരം കശ്മിര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. താലത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഇന്ന് 67, 73, 81 കിലോഗ്രാം വിഭാഗങ്ങളില്‍ മത്സരം നടക്കും. നാളെ 89, 96, 102 കിലോഗ്രാം വിഭാഗങ്ങളിലും 20ന് 109 കിലോഗ്രാം വിഭാഗത്തിലും മത്സരങ്ങള്‍ നടക്കും. നൂറോളം സര്‍വകലാശാലകളില്‍ നിന്നായി നാനൂറ് മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്.
ഇന്നലെ നടന്ന ആദ്യ മത്സരത്തിലെ 55 കിലോ വിഭാഗത്തില്‍ നോര്‍ത്ത് മഹാരാഷ്ട്ര യൂനിവേഴ്‌സിറ്റിയിലെ കോളി പ്രശാന്ത് സുരേഷ് ഒന്നാം സ്ഥാനം നേടി.
104, 125 എന്നിങ്ങനെ 229 കിലോ ഭാരം ഉയര്‍ത്തി. രണ്ടാം സ്ഥാനം 224 കിലോ ഉയര്‍ത്തി റാണി ദുര്‍ഗവതിസര്‍വകലാശാലയുടെ പിയുഷ് സിങ് രണ്ടാം സ്ഥാനവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."