HOME
DETAILS
MAL
യുവരാജ് സിങ് ടി10 ലീഗില്‍ കളിക്കും
backup
October 25 2019 | 10:10 AM
ന്യൂഡല്‍ഹി: ടി20 ക്രിക്കറ്റിന് ശേഷം യുവരാജ് സിങ് ടി10 ക്രിക്കറ്റിലും അരങ്ങേറാനൊരുങ്ങുന്നു. അബൂദബിയില്‍ നടക്കുന്ന ടി10 ടൂര്‍ണമെന്റിലാണ് യുവി കളത്തിലിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ മറാത്ത അറേബ്യന്‍സ് ഫ്രാഞ്ചൈസിക്കു വേ@ണ്ടിയായിരിക്കും യുവി കളിക്കുക. അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷം യുവരാജ് കളിക്കുന്ന ര@ണ്ടാമത്തെ ടൂര്‍ണമെന്റ് കൂടിയായിരിക്കും ഇത്. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ലീഗിലാണ് യുവി ആദ്യമായി കളിച്ചത്. സിംബാബ്‌വെയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ ആന്‍ഡി ഫ്‌ളവറാണ് യുവിയുടെ ടീമായ മറാത്ത അറേബ്യന്‍സിനെ പരിശീലിപ്പിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗ@ണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ, ശ്രീലങ്കയുടെ പേസ് ഇതിഹാസം ലസിത് മലിങ്ക, ആസ്‌ത്രേലിയന്‍ താരം ക്രിസ്‌ലിന്‍ എന്നിവരുള്‍പ്പെടുന്ന ടീമിലാണ് യുവരാജ് സിങ് കളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."