ആലൂരില്‍ വഴിയോര കച്ചവടക്കാരുടെ വില്‍പന ടെക്‌സ്റ്റൈല്‍സുകാര്‍ തടഞ്ഞു
പടിഞ്ഞാറങ്ങാടി: പട്ടിത്തറ പഞ്ചായത്തിലെ അലൂരില്‍ വഴിയോരത്ത് വസ്ത്രങ്ങള്‍ വില്‍ക്കാനെത്തിയവരെ ആലൂരിലെ ടെക്‌സ്‌റ്റൈല്‍സ് വ്യാപാരികള്‍ തടഞ്ഞു. പെരുന്നാള്‍ ഓണം സീസണുകളിലാണ് അധികമായും ഇത്തരം കച്ചവടക്കാര്‍ എത്തുന്നത്. കുറഞ്ഞ വിലക്ക് വസ്ത്രങ്ങള്‍ ലഭ്യമാകുന്നത് കാരണം എല്ലാവരും വഴിയോര കച്ചവടക്കാരെ ആകര്‍ഷിക്കുന്നത് വഴി മാസത്തില്‍ ഭീമമായ വാടക നല്‍കി കച്ചവടം നടത്തുന്ന ടെക്‌സ്‌റ്റൈല്‍സുകളില്‍നിന്ന് ജനങ്ങള്‍ അകലുന്നതാണ് ആലൂരിലെ ടെക്‌സ്‌റ്റൈല്‍സ് വ്യാപാരികളെ ചൊടിപ്പിച്ചത്.
ആദ്യം നല്ല രീതിയില്‍ ഒഴിത്തു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ പോകാന്‍ തയ്യാറായില്ല. ഇതോടെ ബലം പ്രയോഗിച്ച് തടയുകയായിരുന്നു. വഴിയോര കച്ചവടക്കാര്‍ക്ക് അനുകൂലമായി നാട്ടുകാരില്‍ ചിലര്‍ രംഗത്ത് വന്നത് പ്രശ്‌നത്തിന്റെ വ്യാപ്തി കൂട്ടി.
കടകളില്‍നിന്ന് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലക്ക് സാധനങ്ങള്‍ ലഭിക്കുന്നു എന്നതാണ് അവരെ അനുകൂലിക്കാന്‍ പ്രേരിപ്പിച്ചത്.
ആലൂരിലും പ്രദേശങ്ങളിലും ഇത്തരം വഴിയോര കച്ചവടക്കാര്‍ വ്യാപകമാകുന്നത് വഴി വന്‍ നഷ്ടമാണ് സംഭവിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. ഇതിന്ന് മുമ്പ് പന്നിത്തടത്തില്‍ വഴിയോരത്ത് മത്സ്യക്കച്ചവടം നടത്തിയവരെ തടഞ്ഞതും പ്രശ്‌നമായിരുന്നു.
വ്യാഴാഴ്ച്ച വൈകുന്നേരം 8.30നാണ് സംഭവം പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃത്താല പൊലിസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."