HOME
DETAILS
MAL
ബലാത്സംഗക്കേസ് പ്രതിയടക്കം എം.എല്‍.എ മാരെ ചാക്കിട്ട് പിടിച്ച് ബിജെപി, നാളെ ഖട്ടര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കും
backup
October 25 2019 | 11:10 AM
ഡല്‍ഹി ബലാത്സംഗക്കേസ് പ്രതിയും ഹരിയാന ലോകഹിത് പാര്‍ട്ടി നേതാവുമായ ഗോപാല്‍ ഖണ്ഡയടക്കം ഹരിയാനയില്‍ സ്വതന്ത്ര എം എല്‍എ മാരെ ചാക്കിട്ട് പിടിച്ച് ബിജെപി. കേവല ഭൂരിപക്ഷത്തിന് 46 സീറ്റ് വേണ്ടിടത്ത് 40 സീറ്റുകളാണ് ബിജെപിക്ക് കിട്ടിയത്. ബിജെപി വിമതരായ 4 പേരടക്കം 7 സ്വതന്ത്രരാണ് സംസ്ഥാനത്ത് ജയിച്ച് കയറിയത്. ഇതില്‍ 4 പേരുമായി അമിത് ഷാ ധാരണയിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഖട്ടര്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നഡ്ഡയുമായുള്ള ചര്‍്ച്ച നടത്തി. ബിജെപിക്ക് എക്കാലത്തും തലവേദന സൃഷ്ടിച്ച ഗോപാല്‍ ഖണ്ഡയെ തന്നെ സ്വതന്ത്ര എംഎല്‍എ തങ്ങളുപടെ വലയിലെത്തിക്കാന്‍ നിയോഗിക്കേണ്ടിവന്ന ഗതികേടും ബിജെപിയെ രാഷ്ട്രീയമായി അലട്ടുന്നുണ്ട്. തന്റെ തന്നെ സ്ഥാപനത്തിലെ എയര്‍ഹോസ്‌ററസിന്റെ മരണത്തിലും ഗോപാല്‍ ഖണ്ഡ പ്രതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."