ഖാദി ബോര്‍ഡിന്റെ ഓണം, ബക്രീദ് പ്രദര്‍ശന വില്‍പന മേള ഉദ്ഘാടനം 15 ന്
പാലക്കാട്: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും ജില്ലയിലെ വിവിധ ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഓണം, ബക്രീദ് പ്രദര്‍ശന വില്‍പന മേള ആഗസ്റ്റ് 15 ന് ഉച്ചക്ക് രണ്ടിന് പട്ടികജാതി-പട്ടികവര്‍ഗ നിയമ സാംസ്‌ക്കാരിക മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. ബോര്‍ഡിന്റെ ജില്ല ഓഫിസ് പരിസരത്ത് സജ്ജമാക്കിയിട്ടുളള പവലിയനില്‍ സെപ്റ്റംബര്‍ 13 വരെ (ഉത്രാടം നാള്‍ വരെ) യാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ബംഗാളില്‍ നിന്നുളള ഖാദി സില്‍ക്ക് സാരി ഉത്പാദകര്‍ പങ്കെടുക്കുന്ന മേളയില്‍ ബംഗാള്‍ കോട്ടണ്‍, സില്‍ക്ക് സാരികളാവും മുഖ്യ ആകര്‍ഷണം. ഖാദി തുണിത്തരങ്ങള്‍ക്ക് മുപ്പത് ശതമാനം റിബേറ്റ് ലഭ്യമാണ്. ഖാദി ബോര്‍ഡിന്റെ് ധനസഹായത്തോടെ ഉത്പാദിക്കുന്നതുണിത്തരങ്ങള്‍ക്കും, കരകൗശല ഉത്പന്നങ്ങള്‍ക്കും,
വിവിധ ഭക്ഷ്യ വസ്തുക്കള്‍ക്കും പുറമെ പരമ്പരാഗത മണ്‍പാത്ര നിര്‍മാണവും തറപായ നെയ്ത്ത്, തേനീച്ച വളര്‍ത്തല്‍ രീതികളും പ്രദര്‍ശനവേദിയില്‍ കാണാവുന്നതാണ്.
മേളയില്‍ 1000- രൂപയുടെ ഓരോ പര്‍ച്ചേസിനും കൂപ്പണ്‍ ലഭ്യമാണ്. കൂപ്പണ്‍ നറുക്കെടുപ്പില്‍ സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കുന്ന അഞ്ച് ഒന്നാം സ്ഥാനക്കാര്‍ക്ക് അഞ്ച് പവന്‍ വീതം മൊത്തം 25 പവനാണ് സമ്മാനം. സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കുന്ന മൂന്നു പേര്‍ക്ക് രണ്ടു പവന്‍ വീതമാണ് രണ്ടാംസമ്മാനം. പതിനാലു ജില്ലകളിലെ തിരഞ്ഞെടുക്കുന്ന ഓരോര്‍ത്തര്‍ക്കുമായി ഓരോ പവന്‍ വീതം മൂന്നാം സമ്മാനമായി നല്‍കും.
ഇതിനു പുറമെ ജില്ലാതലത്തില്‍ ആഴ്ച്ചകള്‍തോറും നടക്കുന്ന നറുക്കെടുപ്പില്‍ വിജയികളാവുന്നവര്‍ക്ക് 3000 രൂപയുടെ ഖാദി സില്‍ക്ക് സാരി സമ്മാനമായി ലഭിക്കും.
മേളയുടെ പ്രവേശനം സൗജന്യമാണ്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ഏഴു വരെയാണ് പ്രദര്‍ശന സമയം. മേളയുടെ ഉദ്ഘാടന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി അധ്യക്ഷയാവും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ആദ്യ വില്‍പന നിര്‍വ്വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."