സുജനപാല്‍ മൂല്യാധിഷ്ഠിത നിലപാട് സ്വീകരിച്ച വ്യക്തി: കെ.പി ഉണ്ണികൃഷ്ണന്‍
കോഴിക്കോട്: മുന്‍മന്ത്രി എം. സുജനപാലിന്റെ ആറാം ചരമവാര്‍ഷിത്തോടനുബന്ധിച്ച് എസ്.കെ പൊറ്റക്കാട് സാംസ്‌കാരിക നിലയത്തിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു.
മുന്‍ കേന്ദ്ര മന്ത്രി കെ.പി ഉണ്ണികൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യപരവും മൂല്ല്യാധിഷ്ഠിതവുമായ നിലപാടുകള്‍ സ്വീകരിച്ച വ്യക്തിയായിരുന്നു എ. സുജനപാലെന്ന് കെ.പി ഉണ്ണികൃഷ്ണന്‍ അനുസ്മരിച്ചു.
അനാരോഗ്യം കീഴടക്കിയ സമയത്തും തന്റെ പ്രവര്‍ത്തനങ്ങളില്‍ അതീവ താല്‍പര്യത്തോടെ ഇടപെട്ടു പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു സുജനപാലെന്നും അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി കോഴിക്കോട്ട് ഒരു സ്മാരകം ഉയര്‍ന്നു വരണമെന്നും കെ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എസ്.കെ പൊറ്റക്കാട് സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് ടി.വി രാമചന്ദ്രന്‍ അദ്ധ്യക്ഷനായി. മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ഇംഗ്ലീഷ് വിഭാഗം മുന്‍ മേധാവി ലിസി മാഞ്ഞൂരാന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
സുജനപാലിന്റെ ഭാര്യ ജയശ്രി സുജനപാല്‍ ചടങ്ങില്‍ സംബന്ധിച്ചു. ഹരിദാസന്‍, പി.എം.വി പണിക്കര്‍, പൂനൂര്‍ കെ. കരുണാകരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."