മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയുടെ ചില പരാമര്‍ശങ്ങള്‍ ന്യൂനപക്ഷത്തെ എതിരാക്കിയെന്ന് സി.പി.എം
തിരുവനന്തപുരം: അരൂരിലെ സി.പി.എം സ്ഥാനാര്‍ഥി മനു സി പുളിക്കലിന്റെ തോല്‍വി പരിശോധിക്കാന്‍ ഇന്നലെ ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് ഉടന്‍ കൂടി തുടര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജി.സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശം അരൂരിലെ തോല്‍വിയ്ക്ക് കാരണമായെന്ന് മന്ത്രി തോമസ് ഐസക് സെക്രട്ടറിയേറ്റില്‍ ഉന്നയിച്ചു.
പൂതന പരാമര്‍ശം സ്ത്രീകള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും ഐസക് പറഞ്ഞു. പാര്‍ട്ടിക്കുള്ളിലുള്ള ചിലര്‍ക്കും തോല്‍വിയില്‍ പങ്കുണ്ട്. സി.പി.എമ്മിന്റെ പ്രധാന ശക്തി കേന്ദ്രങ്ങളിലാണ് വോട്ടു ചോര്‍ച്ച ഉണ്ടായിരിക്കുന്നത്. ഇത് ഗൗരവമായ കാര്യമാണെന്നും ഐസക് ചൂണ്ടിക്കാട്ടി.
ഇടതു ശക്തികേന്ദ്രങ്ങളായ പാണാവള്ളി, പെരുമ്പളം, പള്ളിപ്പുറം, തുറവൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകള്‍ തന്നെ ചോര്‍ന്നു. ജില്ലയിലെ മൂന്നു മന്ത്രിമാരും പ്രധാന നേതാക്കളും അടക്കം മണ്ഡലത്തില്‍ ക്യാംപ് ചെയ്തിട്ടും ഫലമുണ്ടായില്ലെന്നും ഐസക് പറഞ്ഞു.
എന്നാല്‍ ഇതേ കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണ്ടെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കട്ടെ അതിനു ശേഷം ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞു.
എറണാകുളത്ത് പാര്‍ട്ടി വോട്ടുകള്‍ ബൂത്തിലെത്തിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും നാലായിരത്തിലധികം പാര്‍ട്ടി വോട്ടുകള്‍ പോള്‍ ചെയ്തില്ലെന്നും പാര്‍ട്ടി സെക്രട്ടേറിയേറ്റ് വിമര്‍ശിച്ചു.
മഞ്ചേശ്വരത്തെ ശങ്കര്‍ റൈയുടെ വിശ്വാസ നിലപാടുകള്‍ക്കും സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നു. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയുടെ ചില പരാമര്‍ശങ്ങള്‍ ന്യൂനപക്ഷത്തെ എതിരാക്കിയെന്നും സി.പി.എം വിലയിരുത്തി. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതില്‍ പിശകുïെങ്കില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി പ്രത്യേകം പരിശോധിക്കും. വട്ടിയൂര്‍ക്കാവ്, കോന്നി മണ്ഡലങ്ങള്‍ യു.ഡി.എഫില്‍ നിന്നും പിടിച്ചെടുക്കാനായതു ശക്തമായ രാഷ്ട്രീയ വിജയമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."