ആവശ്യത്തിന് ഡോക്ടറും ജീവനക്കാരുമില്ല: പുത്തന്‍തോപ്പ് സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തില്‍
കഠിനംകുളം: ദിവസവും നൂറ് കണക്കിന് രോഗികള്‍ ചികിത്സ തേടി എത്തുന്ന പുത്തന്‍തോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. ആവിശ്യത്തിന് ഡോക്ടറും മറ്റ് ജീവനക്കാരില്ലാത്തതും ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ആശുപത്രിയില്‍ ഉച്ചകഴിഞ്ഞെത്തുന്ന രോഗികളെ പരിശോധിക്കാന്‍ ഡോക്ടറില്ലാത്ത അവസ്ഥയാണ്. രണ്ട് ഷിഫ്റ്റുകളിലായി നാല് ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നിടത്ത് നിലവില്‍ രണ്ട് പേരാണുള്ളത്. കിടത്തി ചികിത്സക്കുള്ള സംവിധാനങ്ങളുണ്ടെങ്കിലും പലപ്പോഴും ഈ സംവിധാനങ്ങളൊക്കെ പ്രവര്‍ത്തനരഹിതമാണ്. വൈകുന്നേരങ്ങളിലെത്തുന്ന രോഗികളെ നോക്കാന്‍ ഡോക്ടറില്ലാതെ വരുമ്പോല്‍ ഫാര്‍മസിസ്റ്റ് അത്യാവശ്യം മരുന്ന് നല്കി വിടുന്ന രീതിയുണ്ടെന്ന് വ്യാപക പരാതിയുണ്ട്വിവിധ സ്പെഷാലിറ്റികള്‍ ആഴ്ചയില്‍ ഒന്നും രണ്ടും ദിവസങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട ആശുപത്രിയില്‍ നാളുകളായി ഇതൊന്നുമില്ലാത്ത അവസ്ഥയാണ്. അടുത്ത കാലം വരേയും ദിവസവും നിരവധി രോഗികളെയാണ് ഇവിടെ കിടത്തി ചികിത്സ നടത്തുന്നത്. എന്നാല്‍ ഇന്ന് ഇത് പൂര്‍ണമായി നിര്ത്തലാക്കിയിരിക്കുന്നതായാണ് രോഗികളുടെ പരാതി. ലാബിലും ഫാര്‍മസിയിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ആശുപത്രി പ്രവര്‍ത്തനം അവതാളത്തിലാകുന്നുണ്ട്. 2. 26 കോടി രൂപാ മുതല്‍ മുടക്കി കഴിഞ്ഞ സര്‍ക്കാര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് വരേ ഒന്നുമായിട്ടില്ല. പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏക സാമൂഹികാരോഗ്യ കേന്ദ്രമാണിത്. ഇതിന് കീഴില്‍ പോത്തന്‍കോട് ബ്ലോക്കിന് കീഴിലുള്ള വിവിധ പഞ്ചായത്തു പ്രദേശങ്ങളില്‍ ഹെല്‍ത്ത് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. തീരദേശ പ്രദേശങ്ങളിലുള്ളവരാണ് ഈ ആശുപത്രിയിലെ തൊണ്ണൂറ് ശതമാനം രോഗികളും. രാത്രി കാലങ്ങളില്‍ പെട്ടെന്ന് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ രോഗികള്‍ ചികിത്സ തേടി ആദ്യമെത്തുന്നത് ഇവിടെയാണ്. മാസങ്ങളായി രാത്രി കാല ചികിത്സ ലഭിക്കുന്നില്ലന്നാണ് വ്യാപക പരാതി. ആശുപത്രി പ്രവര്‍ത്തനം സുഗമമാക്കണമെന്നും ഡോക്ടര്‍മാരുടെ കുറവുകള്‍ ഉടന്‍ പരിഹരിക്കണമെന്നും ആവിശ്യപ്പെട്ട് വിവിധ രാഷ്ടീയ പാര്‍ട്ടികള്‍ ആശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നതും നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം മേനംകുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡന്റ് ടി. സഷീറിന്റെ അധ്യക്ഷതയില്‍ നടന്ന ധര്‍ണ കോണ്‍ഗ്രസ് നേതാവ് കെ.എസ് അജിത്കുമാര്‍ ഉദ്ഘാടനം ചെയ്യ്തു. ചാന്നാങ്കര ഗോപന്, ബി.ആര് രാജു, റൊളു ദോന്‍, റാഫേല്‍ , മരുനാട് തങ്കച്ചന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."