HOME
DETAILS
MAL
കാട്ടാക്കട മംഗലയ്ക്കലില് ഹര്‍ത്താല്‍ അനുകൂലികള്‍ തട്ടുകട അടിച്ചു തകര്‍ത്തു
backup
November 18 2018 | 03:11 AM
കാട്ടാക്കട: കാട്ടാക്കട മംഗലയ്ക്കലില് 10 അംഗ ഹര്‍ത്താല്‍ അനുകൂലിസംഘം തട്ടുകട അടിച്ചു തകര്‍ത്തു. മംഗലയ്ക്കല്‍ സ്വദേശി അപ്പുക്കുട്ടന്റെ കടയാണ് തകര്‍ത്തത്. രാവിലെ കട തുറക്കാന്‍ എത്തിയപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല.
അല്‍പ്പം കഴിഞ്ഞപ്പോള്‍ 10 അംഗ സംഘം എത്തി അപ്പുക്കുട്ടനുമായി വാക്ക് തര്‍ക്കം നടത്തുകയും കട അടിച്ചു തകര്‍ക്കുകയും ചെയ്തു. കാട്ടാക്കട പൊലിസ് കേസെടുത്തു. കാട്ടാക്കട താലൂക്കില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.
കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും ഒരു സര്‍വിസും നടത്തിയില്ല. താലൂക്ക് ഓഫിസ് പ്രവര്‍ത്തനവും നടന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. കാട്ടാക്കട , പൂവച്ചല്‍, കുറ്റിച്ചല്‍ , കള്ളിക്കാട്, മലയിന്‍കീഴ്, മാറനല്ലൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകളിലെ കടകള്‍ അടഞ്ഞുകിടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."